വിദേശ ഭരണാധികാരികളുടെ വിഭജന നയങ്ങൾ കാരണം ദുരിതമനുഭവിക്കുകയായിരുന്നു രാജ്യം : യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: നൂറ്റാണ്ടുകളായി ഇന്ത്യയിൽ നടന്ന വിദേശ ആക്രമണങ്ങളും കൊളോണിയൽ ഭരണവും വിഭവങ്ങളെയും ജനങ്ങളെയും ചൂഷണം ചെയ്യുന്നതിന് മാത്രമല്ല, ഹിന്ദു ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാക്കിയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1100 കളിൽ ഏകദേശം 60 കോടിയായിരുന്ന ഹിന്ദു ജനസംഖ്യ 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഏകദേശം 30 കോടിയായി കുറഞ്ഞുവെന്നും യോഗി ആദിത്യനാഥ്. 800-900 വർഷത്തിനുള്ളിൽ നമ്മുടെ ജനസംഖ്യ കൂടണമോ കുറയണമോ? എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു. ലഖ്‌നൗവിൽ ‘ആത്മനിർഭർ ഭാരത്-സ്വദേശി സങ്കൽപ്’ എന്ന വിഷയത്തെക്കുറിച്ചുള്ള സംസ്ഥാനതല ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ അഭിവൃദ്ധിക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഇവിടെ ഉണ്ടായിരുന്നെങ്കിലും വിദേശ ഭരണാധികാരികളുടെ വിഭജന നയങ്ങൾ കാരണം ദുരിതമനുഭവിക്കുകയായിരുന്നു രാജ്യം. ഇന്ത്യയ്ക്ക് എന്തായിരുന്നു ഇല്ലാതിരുന്നത്? എല്ലാം ഉണ്ടായിരുന്നു. എന്നാൽ ചിലർ ജാതി, പ്രദേശം, ഭാഷ, തുടങ്ങി പലതിന്റെയും അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിച്ചു. ഇന്നും അവർ അതേ വിദേശ മാനസികാവസ്ഥയോടെയാണ് പ്രവർത്തിക്കുന്നത്. അവർ സമൂഹത്തെ ഭിന്നിപ്പിക്കുകയും ഭിന്നതകൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ഉത്ത‌ർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...