സത്യപ്രതിജ്ഞ പ്രോട്ടോക്കോളില്‍ വിവാദം ; തമിഴ്‌നാട് മാതൃക വേണമെന്ന് വി.ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാരിന്റെ സത്യപ്രതിജ്ഞ പ്രോട്ടോക്കോളിൽ വിവാദം. തമിഴ്നാട് മാതൃക വേണമെന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യം അംഗീകരിക്കാൻ ആവില്ലെന്ന് ലോക്ഭവൻ അറിയിച്ചു. ലോക്ഭവൻ്റെ വിലക്ക് മറികടന്ന് സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ മന്ത്രിമാരും വിശിഷ്ട വ്യക്തികളും സ്റ്റേജിൽ വരും. കോൺഗ്രസ് ദേശീയ നേതാക്കൾ അടക്കമുള്ളവർ വേദിയിലെത്തും. വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കടുത്ത നിയന്ത്രണങ്ങളായിരുന്നു ലോക്ഭവൻ നിർദേശിച്ചിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ പാടുള്ളൂ എന്നായിരുന്നു ലോക്ഭവൻ്റെ നിർദേശം.

തമിഴ്‌നാട്ടില്‍ ടിവികെയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി അടക്കം വേദിയിലുണ്ടായിരുന്നു. പശ്ചിമ ബംഗാളിലും അസമിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷന്മാരുമെല്ലാം പങ്കെടുത്തിരുന്നു. എന്നാൽ, അതിൽ നിന്ന് വ്യത്യസ്തമായ നിർദേശങ്ങളാണ് കേരളത്തിൽ ഗവർണർ മുന്നോട്ട് വയ്ക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം : വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി

0
വർക്കല: ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട്...