വയനാടിനും പാലക്കാടിനും പിന്നാലെ തൃശൂരിലും ടിവികെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തമിഴ്നാട്ടിലെ ഉജ്വല വിജയത്തിന് പിന്നാലെ പിന്നാലെ കേരളത്തിലും ചുവടുറപ്പിക്കാൻ തയ്യാറെടുക്കുകയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം. സംസ്ഥാനത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ ഘടകങ്ങൾ രൂപീകരിക്കുകയാണ് ടിവികെ കേരള ഘടകം. വയനാടിനും പാലക്കാടിനും പിന്നാലെ തൃശൂരിലും ടിവികെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. തൃശൂർ ജില്ലയിലെ വിജയ് ആരാധകരെ അണിനിരത്തിയാണ് ടിവികെ ആദ്യ യോഗം ചേർന്നത്. വിജയ് ഫാൻസ് അസോസിയേഷന് കീഴിലെ അംഗങ്ങളെ കൂട്ടിച്ചേർത്ത് തൃശൂർ ഗിരിജ തീയേറ്ററിലായിരുന്നു യോഗം. വനിത – യൂത്ത് വിംഗ് ഭാരവാഹികൾക്കൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും യോഗത്തിൽ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്. ടിവികെയെ പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയാണ് തമിഴ്നാട്ടിലെ ഉജ്ജ്വല വിജയവും കേരളത്തിലെ പാർട്ടി രൂപീകരണവും എന്ന് സംഘാടകർ പറഞ്ഞു. വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് പുറമെ കേരളം ഒട്ടാകെ പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക, കൂടുതൽ വനിതാ പ്രവർത്തകരെ പാർട്ടിയിലേക്ക് ആകർഷിക്കുക, വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും പാർട്ടിയുടെ നേതൃപദവികളിലെത്തിച്ച് യുവജന പങ്കാളിത്തം ഉറപ്പാക്കുക എന്നിങ്ങനെയാണ് പ്രാരംഭ ഘട്ടത്തില്‍ ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്. സംഘടനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ ചെന്നെെയിലെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാകുമെന്നും ഭാരവാഹികൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...