തൃശൂർ: വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന വൈശാഖിനെതിരെ പ്രാദേശിക നേതൃത്വം പരസ്യമായി രംഗത്തെത്തി. വടക്കാഞ്ചേരിയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ പ്രതിഷേധമാണ് ഈ നീക്കത്തിനെതിരെ ഉയർത്തുന്നത്. യാതൊരു യോഗ്യതയുമില്ലാത്ത ‘അമൂൽ ബേബി’യാണ് വൈശാഖ് എന്നും, ലക്ഷങ്ങൾ നൽകിയാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സ്ഥാനങ്ങൾ വാങ്ങിയതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. മണ്ഡലത്തിനകത്തോ പുറത്തോ ഉള്ള ഏതെങ്കിലും മുതിർന്ന നേതാവിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് വടക്കാഞ്ചേരിയിലെ യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യം. വൈശാഖിനെ സ്ഥാനാർത്ഥിയായി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വടക്കാഞ്ചേരിയിലെ മുഴുവൻ കോൺഗ്രസ് നേതാക്കളും ഒപ്പിട്ട പരാതി എഐസിസിക്കും കെപിസിസിക്കും നൽകിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























