വടശ്ശേരിക്കര പഞ്ചായത്തിലെ ചെറുകുളഞ്ഞിയില്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : വേനല്‍ കടുത്തതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന വടശേരിക്കര ഗ്രാമ പഞ്ചായത്തിലെ ചെറുകുളഞ്ഞിയില്‍ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടുന്നത് പതിവാകുന്നു. റോഡ്‌ നിര്‍മ്മാണത്തിനിടെയാണ് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയത്. പൈപ്പ് ലൈന്‍ പൊട്ടി വെള്ളം മണിക്കൂറുകളോളം നടുറോഡില്‍ പാഴായാലും ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി പൈപ്പ് പൊട്ടിയാല്‍ റോഡ്‌ നിര്‍മ്മിക്കുന്നവരും ഇത് പരിഹരിക്കാന്‍ തയ്യാറാകുന്നില്ല. പ്രദേശത്തെ ഉയര്‍ന്ന ഭാഗങ്ങളിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് മണിക്കൂറുകളോളം വെള്ളം നടുറോഡില്‍ പാഴാകുന്നത്. നിരവധി തവണ വാട്ടര്‍ അതോറിറ്റി ജീവനക്കാരെ വിഷയം ധരിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...