ശബ്ദസന്ദേശത്തിലൂടെ ഇനി പാചക വാതകം ബുക്ക് ചെയ്യാം ; പുതിയ സംവിധനവും റെഡി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്മാര്‍ട് ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇനി ശബ്ദ സന്ദേശത്തിലൂടെ പാചകവാതകം ബുക് ചെയ്യാം. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ആണ് വോയ്‌സ് അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ആരംഭിച്ചത്. സ്മാര്‍ട്ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഗ്യാസ് സിലിന്‍ഡറുകള്‍ ബുക് ചെയ്യാനും ‘യുപിഐ 123 പേ’ (UPI 123 PAY) വഴി പേയ്‌മെന്റ് നടത്താനും അനുവദിക്കുന്ന വോയ്‌സ് അധിഷ്ഠിത ഡിജിറ്റല്‍ പണമിടപാട് സൗകര്യം നല്‍കും. ഇതിനായി അള്‍ട്രാകാഷ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതായി ബിപിസിഎല്‍ അറിയിച്ചു. റിസര്‍ബാങ്ക് ആരംഭിച്ച ഡിജിറ്റല്‍ പണമിടപാട് ആപാണ് ‘യുപിഐ 123 പേ’

ഈ സൗകര്യം നിലവില്‍ വരുന്നതോടെ ഗ്രാമീണ മേഖലയിലെ നാല് കോടിയോളം ഭാരത് ഗ്യാസിന്റെ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കംപനി പ്രസ്താവനയില്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞ ആഴ്ച ‘യുപിഐ 123 പേ’ തുടങ്ങിയെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ കമ്പനിയാണ് ബിപിസിഎല്‍. അള്‍ട്രാകാഷ് ടെക്‌നോളജീസ് വികസിപ്പിച്ചതും നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ (എന്‍പിസിഐ) അംഗീകരിച്ചതുമായ ഒരു മൊബൈല്‍ പേയ്‌മെന്റ് ആപ്ലികേഷനാണ് അള്‍ട്രാകാഷ്.

ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണില്‍ നിന്ന് 080-4516-3554 എന്ന പൊതു നമ്പറിലേക്ക് വിളിക്കാനും സ്വന്തം ആവശ്യത്തിനോ സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ വേണ്ടി ഗ്യാസ് സിലിന്‍ഡര്‍ ബുക് ചെയ്യാനും പേയ്‌മെന്റുകള്‍ നടത്താനും ഈ സംവിധാനം ഉപയോഗിക്കാം. പുതിയ സംവിധാനം നിലവില്‍ വരുന്നതിന് മുമ്പത്തെ മാസം 13,000-ലധികം ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ ഒരു കോടി രൂപയിലധികം ഇടപാട് നടത്തി. അതിനാല്‍ അടുത്ത 12 മാസം 100 കോടി രൂപയുടെ ഇടപാടുകള്‍ പ്രതീക്ഷിക്കാമെന്ന് കംപനി പറയുന്നു.

‘ഈ സേവനം എല്ലാവര്‍ക്കും ഉപയോഗിക്കാമെങ്കിലും, പ്രധാനമായി നോണ്‍-ഫീചര്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്, എന്നാല്‍ ‘യുപിഐ 123 പേ’യുടെ പേയ്‌മെന്റുകളുടെ എളുപ്പവും സുരക്ഷിതത്വവും എല്ലാ മേഖലകളിലുമുള്ള ഉപയോക്താക്കള്‍ക്ക് ഇഷ്ടമാകും’- ബിപിസിഎല്‍ എക്‌സിക്യുടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് (എല്‍പിജി) സന്തോഷ് കുമാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജ്ജുൻ ആയങ്കിയുമായി ബന്ധം ; 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത്...

പരീക്ഷാ ക്രമക്കേട് : ‘കോൺഗ്രസ് പുനർചിന്തനം നടത്തണം’ ; രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിമർശനവുമായി...

0
മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ലോക അണ്ടർ-20 അത്‌ലറ്റിക്‌സ്‌ ; ജാവലിനിൽ ഇന്ത്യൻ താരം ആശിഷിന് വെള്ളി

0
ഒറിഗോൺ : ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യൻ...