ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും ഉയര്‍ത്തി എണ്ണക്കമ്പിനികള്‍. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയത്. ഇതോടെ ഒരു സിലിണ്ടറിന് വില 701 രൂപയായി. വാണിജ്യ പാചക വാതക സിലിണ്ടറിന് 37 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് 1330 രൂപയായി. ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില ഉയര്‍ത്തുന്നത്. ഒരാഴ്ചമുമ്പും പാചക വാതക വില എണ്ണക്കമ്പിനികള്‍ കൂട്ടിയിരുന്നു. അന്ന് വര്‍ധിപ്പിച്ചത് 50 രൂപയായിരുന്നു.
എണ്ണക്കമ്പിനികളുടെ കൊള്ള തുടരുന്നു ; പാചകവാതകവില വീണ്ടും കൂട്ടി
RECENT NEWS
Advertisment