Sunday, May 5, 2024 5:31 am

ഭ​ക്ഷ്യ എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗം ത​ട​യാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗം ത​ട​യാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ങ്ങി. നാ​ലു ദി​വ​സ​മാ​യി 58 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​ ന​ട​ത്തി. പ​ഴ​കി​യ എ​ണ്ണ വീ​ണ്ടും ഉ​പ​യോ​ഗി​ച്ച ര​ണ്ട്​ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ 10,000 രൂ​പ പി​ഴ ചു​മ​ത്തി. മൂ​ന്ന്​ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ ഇം​പ്രൂ​വ്​​മെ​ന്‍റ്​ നോ​ട്ടീ​സ്​ ന​ല്‍​കി. എ​ട്ട്​ സാ​മ്പി​ളു​ക​ള്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്.ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന റൂ​ക്കോ (റീ ​പ​ര്‍​പ്പ​സ് യൂ​സ്ഡ് കു​ക്കി​ങ്​ ഓ​യി​ല്‍) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന. ബേ​ക്ക​റി, ബോ​ര്‍​മ, ഹോ​ട്ട​ല്‍, ത​ട്ടു​ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ഭ​ക്ഷ്യ എ​ണ്ണ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഉ​പ​യോ​ഗി​ച്ച എ​ണ്ണ പ​ല​ത​വ​ണ ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്.

വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത എ​ണ്ണ കാ​റ്റ​റി​ങ് യൂ​ണി​റ്റു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ശേ​ഖ​രി​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​കൊ​ണ്ട്​ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ ട്രൈ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ യൂ​സ്​​ഡ്​ എ​ണ്ണ​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി പ്ര​കാ​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഒ​രു നി​ശ്ചി​ത തു​ക ന​ല്‍​കി പു​ന​രു​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത എ​ണ്ണ ശേ​ഖ​രി​ക്കു​ക​യും അ​ത് ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി​യു​മാ​യി ക​രാ​റി​ല്‍ ഏ​ര്‍പ്പെ​ട്ടി​ട്ടു​ള്ള ബ​യോ​ഡീ​സ​ല്‍ ക​മ്പ​നി​ക​ള്‍​ക്ക്​ ന​ല്‍​കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. പു​ന​രു​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​തെ പു​റം​ത​ള്ളി​യ എ​ണ്ണ​യു​ടെ ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​റും എ​ണ്ണ ശേ​ഖ​രി​ക്കു​ന്ന ഏ​ജ​ന്‍​സി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ, അ​ടി​മാ​ലി, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, പീ​രു​മേ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​എ​ന്‍. ഷം​സി​യ, ബൈ​ജു പി. ​ജോ​സ​ഫ്, ആ​ന്‍​മേ​രി ജോ​ണ്‍​സ​ണ്‍, എ​സ്.​ പ്ര​ശാ​ന്ത്​ എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റഷ്യയുടെ കുറ്റവാളിപ്പട്ടികയിൽ സെലെൻസ്കിയും ; റിപ്പോർട്ടുകൾ പുറത്ത്

0
മോസ്കോ: റഷ്യ തിരയുന്ന പ്രധാന കുറ്റവാളികളുടെ പട്ടികയിൽ യുക്രൈൻ പ്രധാനമന്ത്രി വൊളോദിമിർ...

വൈ​ദ്യു​തി നി​യ​ന്ത്ര​ണം ജനം ഏറ്റെടുത്തു ; മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

0
പാ​ല​ക്കാ​ട്: വൈ​ദ്യു​തി ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം ജ​നം ഏ​റ്റെ​ടു​ത്തെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കുട്ടി....

കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം ; ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുത്തു

0
കോഴിക്കോട്: വൈദ്യുതി നിലച്ചതിനെ തുടർന്ന് പന്തീരാങ്കാവ് കെ.എസ്.ഇ.ബി ഓഫീസ് അക്രമിച്ച സംഭവത്തിൽ...

വേനൽച്ചൂട് ശക്തമാകുന്നു ; പാൽ ഉത്പാദനം കുറഞ്ഞു, സങ്കരയിനം പശുക്കളെ വിറ്റ് ചെറുകിട ക്ഷീരകർഷകർ

0
കോട്ടയം: വേനൽച്ചൂട് അതിശക്തമായതോടെ പരിപാലിക്കാൻ കഴിയാതെ സങ്കരയിനം പശുക്കളെ വിറ്റ് ചെറുകിട...