കോഴിക്കോട്: വൈദ്യുതി നിലച്ചതിനെ തുടർന്ന് പന്തീരാങ്കാവ് കെ.എസ്.ഇ.ബി ഓഫീസ് അക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പന്തീരാങ്കാവ് പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി 12 മണിയോടെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലെ ബോർഡ് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. അസി. എൻജിനിയറുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.പന്തീരാങ്കാവ് അത്താണി പ്രദേശത്ത് പലതവണ വൈദ്യുതി നിലച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. കൊടുംചൂടിൽ സഹികെട്ട് കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും തയ്യാറാവാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചതെന്നാണ് വിവരം. ഇരുപതോളം പേരെത്തുമ്പോൾ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്രയും പേരെ കണ്ടതോടെ ജീവനക്കാരൻ ഓഫീസിന്റെ ഗ്രില്ലുകൾ അടച്ചു. ഇതിനിടെ ബോർഡ് എറിഞ്ഞു തകർക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























