കോട്ടയം: വേനൽച്ചൂട് അതിശക്തമായതോടെ പരിപാലിക്കാൻ കഴിയാതെ സങ്കരയിനം പശുക്കളെ വിറ്റ് ചെറുകിട ക്ഷീരകർഷകർ. പാൽ ഉത്പാദനം കുറഞ്ഞതിന് പിന്നാലെ പരിപാലന ചെലവും ഉയർന്നതോടെയാണ് പശുക്കളെ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നത്. നാടൻ പശുക്കളേക്കാൾ പാൽ ലഭിക്കുന്നതിനാൽ ചെറുകിട കർഷകരും ഒന്നോ രണ്ടോ സങ്കരയിനം പശുക്കളെ വാങ്ങി വളർത്താൻ തുടങ്ങിയിരുന്നു.എച്ച് എഫ്, ബ്രൗൺ, സിന്ധ്, ജേഴ്സി ഇനങ്ങളാണ് ഏറെയും. പക്ഷെ ചൂടു കാലത്ത് ഇവയ്ക്ക് അധിക പരിപാലനം ആവശ്യമാണ്. ഫാനും കമ്പ്രസ്സറുകളും ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ പശുക്കൾക്കായി തൊഴുത്തുകളിൽ ഒരുക്കണം. ഫാമുകളിൽ ഇവ സാദ്ധ്യമാണെങ്കിലും വർദ്ധിച്ച ചൂടിന്റെ കാലത്ത് ചെറുകിട കർഷകർ പെടാപ്പാടുപെടുകുയാണ്. അലുമിനിയം ഉൾപ്പെടെയുള്ള ഷീറ്റുകൾ കൊണ്ടാണ് തൊഴുത്തുകളുടെ മേൽക്കൂര. ഇതിനു മുകളിൽ ഓല നിരത്തി വെള്ളം ഒഴിച്ചിട്ടും ചൂട് കുറയ്ക്കാനാകുന്നില്ല.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























