Saturday, May 18, 2024 2:14 pm

നിജ്ജർവധക്കേസ് ; കൂടുതൽപ്പേർക്ക് പങ്ക് ഉണ്ടെന്ന് കാനഡ

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: ഖലിസ്താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് ഇന്ത്യൻയുവാക്കളുടെ പേരും ചിത്രങ്ങളും കാനഡ പുറത്തുവിട്ടു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽപ്പേർ അറസ്റ്റിലാകുമെന്നും കേസ് അന്വേഷിച്ച ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിൻറെ (ഐ.എച്ച്.ഐ.ടി.) ചുമതലക്കാരനായ സൂപ്രണ്ട് മൻദീപ് മൂകർ പറഞ്ഞു. കരൺ ബ്രാർ (22), കമൽപ്രീത് സിങ് (22), കരൺപ്രീത് സിങ് (28) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. കൊലപാതകം, വധഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇവരുടെമേൽ ചുമത്തി. മൂന്നുമുതൽ അഞ്ചുവരെ വർഷമായി എഡ്മണ്ടനിൽ താമസിക്കുന്ന ഇവർ വിദ്യാർഥിവിസയിലാണ് കാനഡയിലെത്തിയതെന്ന് ‘ഗ്ലോബൽ ന്യൂസ്’ റിപ്പോർട്ട്‌ ചെയ്തു. നിജ്ജറെ വധിക്കാനുള്ള ഇന്ത്യൻ രഹസ്യാന്വേഷണവിഭാഗത്തിന്റെ നിർദേശമനുസരിച്ച്‌ പ്രവർത്തിക്കുകയായിരുന്നിരിക്കാം ഇവരെന്നു കരുതുന്നു. എന്നാൽ, ഇന്ത്യാസർക്കാരിന് നിജ്ജർവധത്തിൽ പങ്കുണ്ടോയെന്നു പറയാൻ കനേഡിയൻ പൊതുസുരക്ഷാമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് തയ്യാറായില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘തെരഞ്ഞെടുപ്പ് സമയത്ത് അടിച്ച രസീതുമായി ബിജെപി ഇപ്പോഴും പണപ്പിരിവ് നടത്തുന്നു’ ; ആരോപണവുമായി DYFI

0
പമ്പ: ബിജെപിക്കെതിരെ ആരോപണവുമായി DYFI. തെരെഞ്ഞടുപ്പ് സമയത്ത് അടിച്ച രസീതുമായി ബിജെപി...

ജിയോ നെറ്റ്‌വർക്ക് ഉപേക്ഷിച്ച് തേക്കുതോട് നിവാസികൾ

0
തേക്കുതോട് : ജിയോ നെറ്റ്‌വർക്ക് ഉപേക്ഷിച്ച് തേക്കുതോട് നിവാസികൾ. ജിയോ നെറ്റ്...

ക്രിസ്തീയ ജീവിതത്തിൽ എല്ലാവരും ക്ഷമയും സ്നേഹവും ഉള്ളവരായി മാറണം ; ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ

0
സീതത്തോട് : ക്രിസ്തീയ ജീവിതത്തിൽ എല്ലാവരും ക്ഷമയും സ്നേഹവും ഉള്ളവരായി മാറണമെന്ന്...

സേവാഭാരതിയുടെ അഭിമാനമാണീ വിദ്യാലയം പരിപാടി ഉദ്ഘാടനം ചെയ്തു

0
വള്ളംകുളം : സേവാഭാരതി വള്ളംകുളം നാഷണൽ ഹൈസ്‌കൂളിൽ ഉന്നതവിജയം നേടിയ കുട്ടികളെയും...