മഹാരാഷ്ട്രയിൽ കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച് കാമുകി ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. ഏപ്രിൽ 25ന് നാഗ്പൂർ കൽമന മാർക്കറ്റിൽ വെച്ചായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവതി 29 കാരനായ കാമുകൻ ഗണേഷ് ലക്ഷ്മൺ ബോയറിന് നേരെ ആസിഡ് എറിയുകയായിരുന്നു. സംഭവത്തിൽ യുവതിക്കും രണ്ട് സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസ് എടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗണേഷ് ലക്ഷ്മൺ ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റാരോപിതയായ യുവതിയും ഗണേഷും കുറച്ച് നാളായി ലിവ്-ഇൻ റിലേഷൻ ഷിപ്പിലായിലായിരുന്നു. പക്ഷെ ഗണേഷിന്‍റെ മദ്യപാനത്തെ ചൊല്ലിയും യുവതിയുടെ പെൺ സുഹൃത്തുക്കൾ ഇവർ താമസിക്കുന്നിടത്ത് വരുന്നത് സംബന്ധിച്ചും ഇരുവരും വഴക്കിട്ടിരുന്നു.

കുറച്ച് നാളായി ഇരുവരും അകൽച്ചയിലായിരുന്നുവെന്നും കലംന പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. വഴക്കിനെ തുടർന്ന് സംഭവ ദിവസം ഏപ്രിൽ 25 ന്, പ്രതി യുവതി രണ്ട് സുഹൃത്തുക്കളോടൊപ്പം കൽമന മാർക്കറ്റിൽ വെച്ച് ഗണേഷിന് നേരെ ആസിഡ് എറിയുകയും ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ വെള്ളിയാഴ്ചയാണ് പൊലീസ് കേസെടുത്ത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവാവിന്‍റെ മൊഴിയെടുത്തതായും കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...