ഫിഷറീസ് വകുപ്പിന് പുതിയ ഡ്രോൺ , പഠിക്കാൻ മന്ത്രിയും സംഘവും വിഴിഞ്ഞത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കടലിലും കരയിലും തിരച്ചിൽ നടത്താൻ ഫിഷറീസ് വകുപ്പിന് ഡ്രോൺ സാങ്കേതിക സംവിധാനം വരുന്നു. ഇതിൻ്റെ പ്രവർത്തനം മന്ത്രി അബ്‌ദുൾ ഗഫൂർ വിഴിഞ്ഞത്ത് നേരിൽ കണ്ടു. കടൽ ജലത്തിനടിയിൽ ചലിക്കാൻ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഡ്രോൺ കരയിൽ പരിശോധനകൾക്കുള്ള എയർ ഡ്രോൺ എന്നിവയുടെ പ്രവർത്തന പ്രദർശനമാണ് വിഴിഞ്ഞം ഐ.ബി.യിലെ സ്ക്രീനിൻ കണ്ടത്. 500 മീറ്റർ വരെ ആഴത്തിലും 200 മീറ്റർ ചുറ്റളവിലും തിരച്ചിൽ നടത്താനും 138 കിലോ ഗ്രാം ഭാരം വരെ യന്ത്രം ഉപയോഗിച്ച് ഉയർത്താനും ശേഷിയുള്ള അണ്ടർ വാട്ടർ ഡ്രോൺ രാജ്യത്ത് അവതരിപ്പിച്ചതിൽ ഏറ്റവും പുതിയതാണെന്ന് അധികൃതർ പറഞ്ഞു.

തുടർച്ചയായി 8 മണിക്കൂർ കടലിന്നടിയിൽ പരിശോധനകൾ നടത്താനാകുന്നതാണ് ഡ്രോൺ. കടലിനടിയിൽ തടസ്സങ്ങൾ ഉണ്ടായാൽ മാറിപ്പോകാനും ഇതിന് കഴിയും. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. 5 കിലോമീറ്റർ അകലെ വരെ കരയിൽ ഇരുന്നു നിയന്ത്രിക്കാനാകും. രാത്രിയിലും കലങ്ങിയ ജലത്തിലും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചു മനുഷ്യൻ, വള്ളം തുടങ്ങി കടലിന്നടിയിലെ വസ്തു‌ക്കളെ തിരിച്ചറിയാൻ കഴിയും. കടൽ ജല നിറ വ്യത്യാസം നീരൊഴുക്ക്, സാന്ദ്രത കൂടുതൽ മത്സ്യങ്ങളുടെ ലഭ്യത തുടങ്ങിയവ എയർ ഡ്രോൺ വഴി അറിയാം. 40 മിനുട്ടുകൾക്കുള്ളിൽ 7 സ്‌ക്വയർ കിലോ മീറ്റർ പരിശോധിക്കാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...