കോഴിക്കോട് മെഡിക്കൽ കോളജിൽ ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ കോപ്പർ വയറുകൾ മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ കോപ്പർ വയറുകൾ മോഷണം പോയി. ബ്ലഡ് ബാങ്കിലെ രക്തം സൂക്ഷിക്കുന്ന യൂണിറ്റിൻ്റെ കോപ്പർ വയറുകളാണ് മോഷണം പോയത്.നിലവിൽ രക്തം സൂക്ഷിക്കാൻ സംവിധാനം ഇല്ലാത്തത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.മലബാറിലെ തന്നെ ഏറ്റവും തിരക്കുള്ള മെഡിക്കൽ കോളജിലാണ് കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ കോപ്പർ വയറുകൾ മോഷണം പോയിരിക്കുന്നത്.

നാലുമീറ്റർ വീതമുള്ള കോപ്പർ പൈപ്പുകൾ പൂർണമായി മുറിച്ചെടുത്തിട്ടുണ്ട്. കോപ്പർപൈപ്പുകൾ മുറിച്ചെടുത്തതോടെ കംപ്രസർ യൂണിറ്റിൽ വെള്ളംകയറി കോൾഡ് റൂമും സംവിധാനം പൂർണമായി പ്രവർത്തനരഹിതമായി.നിലവിൽ രക്തം സൂക്ഷിക്കാൻ പകരം സംവിധാനം ഇല്ല, രക്തം സൂക്ഷിക്കാൻ ശീതികരിച്ച സംവിധാനം വേണമെന്നിരിക്കെമറ്റ് വകുപ്പുകളുടെ ഫ്രഡ്ജുകളിലാണ് നിലവിൽ രക്തം സൂക്ഷിക്കുന്നത്. കഴിഞ്ഞ ഞായാറാഴ്ച നടന്ന സംഭവം പുറം ലോകം അറിയുന്നത് തന്നെ വളരെ വൈകിയാണ്. മോഷണക്കേസിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...