കൗമാരക്കാർക്ക് നിരത്തുകളിൽ പായാൻ ഇനി ലൈസൻസ് ആവശ്യമില്ല ; പുതിയ ഹോവർ ബൈക്കുകൾ പുറത്തിറക്കി കോറിറ്റ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൗമാരക്കാർക്ക് നിരത്തുകളിൽ പറക്കാൻ പുതിയ ഇലക്ട്രിക് ഹോവർ ബൈക്കുമായി കോറിറ്റ്. ഈ മാസം അവസാനത്തോടെ ബൈക്ക് ഇന്ത്യയിലെ നിരത്തുകളിൽ ഇറക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനത്താണ് ഹോവർ ആദ്യം നിരത്തിലിറങ്ങുക. പിന്നീട് മുംബൈ, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളിൽ ബൈക്ക് പുറത്തിറക്കും.

ഹോവർ സ്വന്തമാക്കാനായി ആഗ്രഹിക്കുന്നവർക്ക് ബൈക്ക് നേരത്തെ ബുക്ക് ചെയ്യാം. ഇതിനായി 1,100 രൂപയ്‌ക്ക് അഡ്വാൻസ് ബുക്കിംഗ് സംവിധാനം കോറിറ്റ് ഒരുക്കിയിട്ടുണ്ട്. 74,999 രൂപയാണ് വണ്ടിയുടെ പ്രാരംഭ വില. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 69,999 രൂപയ്‌ക്ക് ഹോവർ ലഭിക്കുന്നതാണ്. നവംബർ 25 മുതൽ വണ്ടിയുടെ വിതരണം ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 250 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള രണ്ട് സീറ്റർ ഇലക്ട്രിക് ബൈക്കാണിത്. ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകൾ, ട്യൂബ്‌ലെസ് ടയറുകൾ, ഡ്യുവൽ ഷോക്ക് അബ്‌സോർബറുകൾ എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ചുവപ്പ്, മഞ്ഞ, പിങ്ക്, പർപ്പിൽ, നീല, കറുപ്പ്, എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കുന്നത്. 25 കിലോമീറ്ററാണ് ബൈക്കിന്റെ ഉയർന്ന വേഗത. ഒറ്റ ചാർജിൽ 110 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...