ഒഡീഷ ട്രെയിന്‍ ദുരന്തം ; അപകടം വിളിച്ചുവരുത്തിയത് ; ഉപകരണങ്ങൾക്കു തകരാറെന്ന് റെയിൽവേ വിലയിരുത്തൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഉപകരണങ്ങളുടെ സാങ്കേതികത്തകരാറാണ് ഒ‍ഡീഷയിലെ ട്രെയിൻ അപകടത്തിനു കാരണമെന്നു സ്ഥലം പരിശോധിച്ച ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്തി, നിർദിഷ്ട ട്രാക്കിലേക്കു ട്രെയിൻ വഴിതിരിച്ചുവിടുന്നത് ബിപിഎസി (ബ്ലോക്ക് പ്രൂവിങ് ബൈ ആക്സിൽ കൗണ്ടർ) സംവിധാനമാണ്. കൊൽക്കത്ത–ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസിന് (12841) ബഹനാഗ ബസാർ സ്റ്റേഷനിൽ സ്റ്റോപ്പില്ല. അതിനാൽ 129 കിലോമീറ്റർ വേഗത്തിൽ അത് പ്രധാന ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്നു.

പച്ചവെളിച്ചം ട്രാക്ക് സുരക്ഷിതമെന്നു സിഗ്നൽ നൽകുകയും ചെയ്തു. എന്നാൽ, ട്രെയിൻ ലൂപ് പാതയിലൂടെ അടുത്ത ട്രാക്കിലേക്കു കടക്കുകയാണെന്ന വിവരം വൈകിയാണു ലോക്കോ പൈലറ്റ് മനസ്സിലാക്കിയത്. സമയം വൈകിട്ട് 6.55 ആയതിനാൽ ഇരുട്ടു വീണിരുന്നു. തൊട്ടടുത്ത ട്രാക്കിൽ നേരത്തേതന്നെ ചരക്കുവണ്ടി കിടപ്പുണ്ടായിരുന്നത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയെന്ന് ഒരു ഓഫിസർ വിശദീകരിച്ചു. സിഗ്നൽ നൽകിയത് പ്രധാന ട്രാക്കിലേക്കായിരുന്നെങ്കിലും ട്രെയിൻ ലൂപ് ലൈനിലേക്കു കയറിപ്പോവുകയായിരുന്നു.

ഇതിനു പിന്നാലെ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും (12864) പ്രധാന പാതയിലൂടെയെത്തി മറിഞ്ഞുകിടന്ന കോച്ചുകളിലേക്കു കയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. അനുവദനീയമായ പരമാവധി വേഗത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ബ്രോഡ് ഗേജ് ലൈനുകളെ 6 ആയി തിരിച്ചിട്ടുണ്ട്. ‘എ’ വിഭാഗം പാതകളിൽ 160 കിലോമീറ്റർ വരെ വേഗം അനുവദനീയമാണ്. അപകടം നടന്ന റെയിൽവേ ട്രാക്ക് ‘ബി’ ഗ്രൂപ്പിൽപെട്ടതാണ്, ഇവിടെ പരമാവധി വേഗം മണിക്കൂറിൽ 130 കിലോമീറ്ററാണ്.

കൊറമാണ്ഡൽ ഈ വേഗപരിധിയിലാണു സഞ്ചരിച്ചത്.റിസർച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷന്റെ (ആർ‌ഡി‌എസ്‌ഒ) അനുമതിയോടെ സ്വകാര്യ സ്ഥാപനങ്ങളാണു ബിപിഎസി ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ഗുണനിലവാരം തർക്കവിഷയമാണെങ്കിലും പലപ്പോഴും ആർ‌ഡി‌എസ്‌ഒയുടെ സൂക്ഷ്മ പരിശോധനയിൽനിന്നു രക്ഷപ്പെടുകയാണു പതിവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...