കൊറോണ രോഗ ലക്ഷണങ്ങൾ : വുഹാനിൽ നിന്നുള്ള 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര ചൈന വിലക്കി

For full experience, Download our mobile application:
Get it on Google Play

വുഹാന്‍  :  കൊറോണ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വുഹാനിൽ നിന്നുള്ള 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര ചൈന വിലക്കി. കേന്ദ്ര ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 80 വിദ്യാർഥികൾ ഇനിയും വുഹാനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാർഥികൾക്ക് പുറമേ പാകിസ്ഥാനടക്കം മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുള്ളവരെയും ഇന്ത്യ ചൈനയിൽ നിന്നെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.  രാജ്യത്ത് നിരീക്ഷണത്തിലു ള്ളവരിൽ 20 പേരുടെ പരിശോധനാഫലം ഇനിയും പുറത്തുവരാനുണ്ട്.

കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്കാരെയാണ് ഇതിനകം ചൈനയിൽ നിന്നെത്തിച്ചത്. ഒന്നരലക്ഷത്തോളം പേരെ പരിശോധിച്ചുവെന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചൈനയിൽ ഉയരുകയാണ്. ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. 565 പേരാണ് ചൈനയിലും മറ്റ് രാജ്യങ്ങളിലുമായി കൊറോണ ബാധിച്ച് ഇതിനകം മരിച്ചത്. ചൈനയിൽ മാത്രം 3694 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...