താറാവ് കര്‍ഷകര്‍ക്ക് കൈത്താങ്ങായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ താറാവ് കുഞ്ഞുങ്ങളുടെ വിതരണ പദ്ധതി നിരണത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ ഉദ്ഘാടനം ചെയ്തു. അപ്പര്‍ കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതി ജില്ലയ്ക്ക് തന്നെ മാതൃകയാണ്. താറാവ് കര്‍ഷകര്‍ക്ക് ഇതുപോലൊരു പദ്ധതി ഏറെ കൈത്താങ്ങാണ്. ഈ മേഖലയില്‍പ്പെട്ട കര്‍ഷകര്‍ ഏറെ പ്രതിസന്ധിയില്‍ കൂടി കടന്നുപോകുന്ന അവസരത്തില്‍ താറാവ് കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തുവാന്‍ ഇതുപോലൊരു പദ്ധതി ഏറെ ആശ്വാസകരമാകും.

ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ 2.50 ലക്ഷം രൂപാ ഇതിന് വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. താറാവ് കര്‍ഷകരെ ഗ്രൂപ്പുകളായി തിരിച്ച് 25000 രൂപാ പദ്ധതി വിഹിതവും, 25000 രൂപ ഗുണഭോക്തൃ വിഹിതവുമായി 50000 രൂപയുടെ മൂല്യമുള്ള താറാവിന്‍ കുഞ്ഞുങ്ങളെയാണു നല്‍കുന്നത്. അഞ്ച് ഗ്രാമപഞ്ചായത്തിലും ലഭ്യമായ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. ആയതിന്റെ ബ്ലോക്ക്തല ഉദ്ഘാടനമാണ് നിരണത്ത് നടന്നത്. നിരണം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ലതാ പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശോശാമ്മ മജു, ബിനില്‍ കുമാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എം.ബി.നൈനാന്‍, അന്നമ്മ വര്‍ഗീസ്, അലക്‌സ് ആശാന്‍കുടി, പുളിക്കീഴ് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.എന്‍.സുബിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...