തിരുവനന്തപുരം: കേരളാ പോലീസിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കരണ വീഡിയോയുമായി കെഎസ്‌ആര്‍ടിസിയും. കൊവിഡ് 19 വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രധാന്യത്തെ കുറിച്ച് പറയുന്ന ഹ്രസ്വചിത്രവുമായാണ് കെഎസ്‌ആര്‍ടിസി എത്തിയിരിക്കുന്നത്.
കെഎസ്‌ആര്‍ടിസിയുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ ഹ്രസ്വചിത്രത്തിന് കഥയും തിരക്കഥയും സംഗീതവും എല്ലാം ഒരുക്കിയിരിക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഹ്രസ്വചിത്രം പങ്കുവെച്ചിരിക്കുന്നത്.
ബസ് കഴുകി വൃത്തിയാക്കുന്ന രണ്ട് ജീവനക്കാര്‍ കൊവിഡ് ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനിടെ പ്രായമായ ഒരു യാത്രക്കാരന്‍ വരുന്നതും അദ്ദേഹത്തിന് ലോക്ക് ഡൗണിനെ കുറിച്ചും വൈറസിനെ കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതാണ് വീഡിയോ.
https://www.facebook.com/watch/KeralaStateRoadTransportCorporation/