കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (4)പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പുതിയ കേസിന്റെ ഒരു പ്രൈമറി കോണ്‍ടാക്ടിനെയും, 20 സെക്കന്‍ഡറി കോണ്‍ടാക്ടുകളെയും കണ്ടെത്തി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 15 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ രണ്ടു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ ഐസൊലേഷനില്‍ ഉണ്ട്. ആകെ 19 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി ആരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം മൂന്നു പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 108 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.\

ഡല്‍ഹി നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 27 പേര്‍ ഉളളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ഡല്‍ഹിയില്‍ വച്ച് മരിക്കുകയും മൃതദേഹം അവിടെ സംസ്‌കരിക്കുകയും ചെയ്തു. നാലു പേര്‍ ഇപ്പോഴും ഡല്‍ഹിയില്‍ തുടരുന്നുണ്ട്. രണ്ടു പേര്‍ നിലവില്‍ ജില്ലയ്ക്ക് പുറത്ത് ഉണ്ട്. ഏഴു പേരെ വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുളളവരെല്ലാം ഹോം ഐസൊലേഷനില്‍ ആണ്.
വീടുകളില്‍ 91 പ്രൈമറി കോണ്‍ടാക്ടുകളും 254 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 3073 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. പ്രൈമറി കോണ്‍ടാക്ടുകളില്‍ 346 പേരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനാല്‍ നിരീക്ഷണത്തില്‍ നിന്നും വിടുതല്‍ ചെയ്തു. വിദേശത്ത് നിന്നും തിരിച്ചെത്തിയ 186 പേരെയും നിരീക്ഷണത്തില്‍ നിന്നും വിടുതല്‍ ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ ആരേയും നിരീക്ഷണത്തില്‍ നിന്നും ഇന്ന് വിടുതല്‍ ചെയ്തിട്ടില്ല. ആകെ 7676 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ഇന്ന്  ജില്ലയില്‍ നിന്നും 89 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 997 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് 84 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 13 എണ്ണം പൊസിറ്റീവായും 717 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 185 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 145 ടീമുകള്‍ ഇന്ന്  ആകെ 5897 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള രണ്ടു പേരെ കണ്ടെത്തി. ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് സ്രവം എടുത്തശേഷം ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 5306 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 59 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 98 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ ഇന്ന്  രണ്ടു കോളുകള്‍ ലഭിച്ചു. മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് ഇന്ന്  അഞ്ച് കോളുകള്‍ ലഭിച്ചു. മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് കോളുകള്‍ ലഭിച്ചതിന്‍ പ്രകാരം ഒരാള്‍ക്ക് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായി ഇന്ന് 1361 കോളുകള്‍ നടത്തി. 53 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

അഞ്ച് ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ 22 ഡോക്ടര്‍മാര്‍, 36 നഴ്‌സുമാര്‍, 45 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 103 പേര്‍ക്ക് പരിശീലനം നല്‍കി. ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 4981 വീടുകള്‍ സന്ദര്‍ശിച്ചു. എസ്എന്‍ഐടി അടൂരില്‍ പൂര്‍ണ സജ്ജമായ കോവിഡ് കെയര്‍ സെന്റര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൃഗസംരക്ഷണവും ക്ഷീരവികസനവും ആയി ബന്ധപ്പെട്ട കേസുകൾക്കായി ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറെ ചുമതലപ്പെടുത്തി സർക്കാർ

0
ന്യൂഡൽഹി: കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായി മൃഗസംരക്ഷണവും ക്ഷീരവികസനവും ആയി ബന്ധപ്പെട്ട...

മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ജി സുകുമാരൻ നായർ

0
തിരുവനന്തപുരം: മുൻമന്ത്രി കെബി ​ഗണേഷ് കുമാറിനെതിരെ എൻഎൻഎസ് ജനറൽ സെക്രട്ടറി ജി...

ദേശാഭിമാനി അച്ചടിച്ച വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ലെന്ന വാർത്തകളോട് പ്രതികരിച്ച് എം സ്വരാജ്

0
തിരുവനന്തപുരം: ദേശാഭിമാനി അച്ചടിച്ച വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ലെന്ന വാർത്തകളോട് പ്രതികരിച്ച് എം...

കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

0
തളിക്കുളം: കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തളിക്കുളം പത്താംകല്ല്...