Wednesday, September 11, 2024 4:26 pm

കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 06

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (6) ഒരാള്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ആള്‍ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ ആണ്.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി കഴിഞ്ഞ ദിവസം കണ്ടെത്തിയ കേസിന്റെ ഒന്‍പത് പ്രൈമറി, നാല് സെക്കന്‍ഡറി കോണ്‍ടാക്ടുകളെ കണ്ടെത്തി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 12 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാല് പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ആകെ 16 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന് പുതിയതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. ഒരാളെ ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 20 പേര്‍ നിലവില്‍ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ ആണ്. ഇവരില്‍ 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. വീടുകളില്‍ 80 പ്രൈമറി കോണ്‍ടാക്ടുകളും 258 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 2759 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 31 പേരെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 7700 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ഇന്ന് ജില്ലയില്‍ നിന്നും 161 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 1263 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന്  92 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 15 എണ്ണം പൊസിറ്റീവായും 897 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 265 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 145 ടീമുകള്‍ ഇന്ന് ആകെ 4500 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 4235 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 63 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 104 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ ഇന്ന്  16 കോളുകള്‍ ലഭിച്ചു. മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് ഇന്ന്  11 കോളുകള്‍ ലഭിച്ചു. കോള്‍ വഴി വിവരം ലഭിച്ചത് അനുസരിച്ച് ഒരു അതിഥി സംസ്ഥാന തൊഴിലാളിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്രവം എടുക്കുകയും ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായി ഇന്ന് 1339 കോളുകള്‍ നടത്തുകയും 49 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. മൂന്ന് ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ 13 ഡോക്ടര്‍മാര്‍, 29 നഴ്‌സുമാര്‍, 29 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 61 പേര്‍ക്ക് പരിശീലനം നല്‍കി. കൂടാതെ 18 വോളന്റിയര്‍മാര്‍ക്കും പരിശീലനം നല്‍കി.

674 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇയാളെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇന്ന്  ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 4812 വീടുകള്‍ സന്ദര്‍ശിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനമേധാവികളുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

റാന്നി എം.എല്‍.എ. രാജു എബ്രഹാമിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും റാന്നി താലൂക്ക് ആശുപത്രിയിലേക്ക് ഒന്‍പത് വെന്റിലേറ്ററുകള്‍, 5000 പി.പി.ഇ.കിറ്റുകള്‍ 1134 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എന്നിവ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഓണത്തെ വരവേൽക്കാൻ നാളെ തിരുനക്കരയിൽ ഗജസംഗമം

0
കോട്ടയം : ഓണത്തെ വരവേൽക്കാൻ തിരുനക്കരയിൽ ഗജസംഗമം. നാളെ രാവിലെ 8നാണ്...

വാരിയെല്ലുകൾ പൂർണമായും തകർത്തു , കഴുത്തും കൈയും ഒടിച്ചു ; സുഭദ്രയുടെ ക്രൂര കൊലപാതകത്തിന്റെ...

0
ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പോസ്റ്റ്‌മോർട്ടത്തിലെ...

ക്രിക്കറ്റിലെ മികച്ച ഫുട്‌ബോൾ താരങ്ങൾ ; അഞ്ച് പേരെ തെരഞ്ഞെടുത്ത് ബുംറ

0
അന്താരാഷ്ട്ര ക്രിക്കറ്റിൽ പല താരങ്ങളും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്നവരാണ്. ഇന്ത്യൻ സൂപ്പർ താരം...

എല്‍‌ഡിഎഫ് യോഗത്തിന് മുമ്പ് ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം ; എഡിജിപിയെ മാറ്റണമെന്ന...

0
തിരുവനന്തപുരം: എല്‍‌ഡിഎഫിന്‍റെ നിർണായക യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി...