കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മേയ് 13

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് (13) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടു പേരും  ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആരും ഐസൊലേഷനില്‍ ഇല്ല.
ജില്ലയില്‍ ഏഴു പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.  ഇന്ന്  പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആറു പേരെ ഡിസ്ചാര്‍ജ് ചെയ്തു. രോഗബാധ പൂര്‍ണമായും ഭേദമായ 17 പേര്‍ ഉള്‍പ്പെടെ ആകെ 197 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ചു പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. തമിഴ്നാട്ടില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ചു പ്രൈമറി കോണ്‍ടാക്ടുകള്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1266 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 145 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 179 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 47 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 1421 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 56 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 278 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന്  132 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 4879 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  50 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 18 എണ്ണം പൊസിറ്റീവായും 4466 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 224 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 151 ടീമുകള്‍ ഇന്ന്  ആകെ 17767 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 14 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 16597 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 19 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 132 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് ഒന്‍പതു കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍9205284484). ഇവയില്‍ ഏഴ് എണ്ണം കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടവയും, രണ്ടു കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും ആയിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന്  14 കോളുകള്‍ ലഭിച്ചു. ഇവയില്‍ ഏഴു കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും, ഏഴ് കോളുകള്‍ തിരികെ പോകുന്നതുമായി ബന്ധപ്പെട്ടവയും ആയിരുന്നു. 123 പേര്‍ ഇന്ന്  തിരിച്ചുപോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  687 കോളുകള്‍ നടത്തുകയും, 68 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന്  മൂന്നു സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. മൂന്നു ഡോക്ടര്‍മാരും, 21 നഴ്സുമാരും, 41 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 65 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. 15 ഡോക്ടര്‍മാര്‍ക്ക് ഐസിയു/വെന്റിലേറ്റര്‍ പരിശീലനം നല്‍കി. ഇതുവരെ 615 ഡോക്ടര്‍മാര്‍ക്കും, 1544 സ്റ്റാഫ് നഴ്സുമാര്‍ക്കും, 3657 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പിപിഇ പരിശീലനവും, 265 ഡോക്ടര്‍മാര്‍ക്കും, 374 സ്റ്റാഫ് നഴ്സുമാര്‍ക്കും ഐസിയു/വെന്റിലേറ്റര്‍ പരിശീലനവും 13 ഡോക്ടര്‍മാരും, 29 നഴ്സുമാരും, മൂന്നു ഫാര്‍മസിസ്റ്റ്, 25 അറ്റന്‍ഡര്‍മാര്‍ 112 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍/ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് എന്നിവര്‍ ഉള്‍പ്പെടെ ആകെ 182 പേര്‍ക്ക് സിസിസി/സിഎഫ്എല്‍ടിസി പരിശീലനവും നല്‍കിയിട്ടുണ്ട്.

ജില്ലയിലെ കോവിഡ്-19 ഒന്നാംനിര ചികില്‍സാകേന്ദ്രങ്ങളുടെ തയാറെടുപ്പുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. 20.05.2020 ഓടെ ആദ്യ കോവിഡ്-19 ഓന്നാംനിര ചികിത്സാകേന്ദ്രം ജില്ലയില്‍ സജ്ജമാകും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...