പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (മേയ് 3) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 2 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 2 പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ജില്ലയില്‍ 5 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇവരില്‍ ഒരാള്‍ രോഗബാധിതനാണ്. ഇന്ന് പുതിയതായി 2 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം 3 പേരെ പുതുതായി ഡിസ്ചാര്‍ജ്ജ് ചെയ്തു. രോഗബാധ പൂര്‍ണ്ണമായും ഭേദമായ 16 പേര്‍ ഉള്‍പ്പെടെ ആകെ 179 പേരെ നാളിതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ 7 പ്രൈമറി കോണ്‍ടാക്ടുകളും 9 സെക്കന്ററി കോണ്‍ടാക്ടുകളും വീടുകളില്‍ നിരീക്ഷണത്തില്‍ ആണ്. മറ്റ് ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ ഒരു സെക്കന്ററി കോണ്‍ടാക്ട് ജില്ലയില്‍ ഹോം ഐസൊലേഷനില്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 124 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 16 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 4 പേരെയും ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ വിവിധ കേസുകളുടെ 6 പ്രൈമറി 22 സെക്കന്ററി കോണ്‍ടാക്ടുകളെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 141 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് 77 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാളിതുവരെ ജില്ലയില്‍ നിന്നും 4112 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 104 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പോസിറ്റീവായും 3761 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 167 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 156 ടീമുകള്‍ ഇന്ന് ആകെ 9472 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ആകെ 9052 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 18 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 111 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 15 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484) ഇവ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതായിരുന്നു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 462 കോളുകള്‍ നടത്തുകയും, 8 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം ഫോണ്‍ മുഖേന ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് നല്‍കി വരുന്നു. ആയതിന്റെ ഭാഗമായി ഇന്ന് 42 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. ഇന്ന് 2 സെഷനുകളിലായി പരിശീലന പരിപാടികള്‍ നടന്നു. 9 ഡോക്ടര്‍മാരും 21 നഴ്‌സുമാരും 16 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 46 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. നാളിതുവരെ 558 ഡോക്ടര്‍മാര്‍ക്കും, 1310 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 3289 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പി.പി.ഇ. പരിശീലനവും, 250 ഡോക്ടര്‍മാര്‍ക്കും, 339 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐ.സി.യു./വെന്റിലേറ്റര്‍ പരിശീലനവും 13 ഡോക്ടര്‍മാരും, 29 നഴ്‌സുമാരും, 3 ഫാര്‍മസിസ്റ്റ്, 25 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 70 പേര്‍ക്ക് സിഎഫ്എല്‍ടിസി പരിശീലനവും നല്‍കിയിട്ടുണ്ട്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന് 157 കോളുകള്‍ ലഭിച്ചു. ഇവയില്‍ 27 കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും, ബാക്കിയുളള 130 കോളുകള്‍ തിരികെ പോകുന്നതുമായി ബന്ധപ്പെട്ടവയായിരുന്നു.
ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 13 വീടുകള്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.
The post കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മേയ് 03 appeared first on Pathanamthitta Media.