കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (16) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ  സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പ്രൈമറി സെക്കന്‍ഡറി കോണ്‍ടാക്ടുകളെ ആരെയും കണ്ടെത്തിയിട്ടില്ല. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഏഴു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഏഴു പേരും  ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. രോഗബാധിതരായ ആറു പേര്‍ ഉള്‍പ്പെടെ ആകെ 15 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന് പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം രണ്ടു പേരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. രോഗബാധ പൂര്‍ണമായും ഭേദമായ 11 പേര്‍ ഉള്‍പ്പെടെ ആകെ 145 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
വീടുകളില്‍ 104 പ്രൈമറി കോണ്‍ടാക്ടുകളും 131 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 619 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4140 പേരും, ഡല്‍ഹി നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 20 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 281 പേരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 443 പേരെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 4779 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന് അയച്ച 116 സാമ്പിളുകള്‍ ഉള്‍പ്പെടെ നാളിതുവരെ ആകെ 2834 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന്  148 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 2309 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 378 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 144 ടീമുകള്‍ ഇന്ന് ആകെ 5905 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 5211 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 55 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 92 കോളുകളും ലഭിച്ചു. മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് ഇന്ന്  22 കോളുകള്‍ ലഭിച്ചു. ഈ കോളുകള്‍ മുഖേന വിവരം ലഭിച്ചത് അനുസരിച്ച് ഒരു അതിഥി സംസ്ഥാന തൊഴിലാളിക്ക് ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്‍ നിന്നും ചികിത്സ നല്‍കി. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  1133 കോളുകള്‍ നടത്തുകയും, 14 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 2944 വീടുകള്‍ സന്ദര്‍ശിച്ചു.

ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന്  69 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ 35 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, അഞ്ച് കോളുകള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും, 29 കോളുകള്‍ മെഡിക്കല്‍/ നോണ്‍മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. കൂടാതെ കോള്‍ സെന്ററില്‍ നിന്ന് ക്വാറന്റൈനില്‍ ഉളളവരുമായി ബന്ധപ്പെടുന്നതിന് 168 കോളുകള്‍ നടത്തി.

ഒരു ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനത്തില്‍ നടത്തിയ പരിശീലന പരിപാടികളില്‍ ഒരു ഡോക്ടര്‍ക്കും, 16 നഴ്‌സുമാര്‍ക്കും, ഉള്‍പ്പെടെ ആകെ 17 പേര്‍ക്ക് പരിശീലനം നല്‍കി. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റം ആരംഭിച്ചു. 9015978979 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഹിന്ദി, ബംഗാളി, തമിഴ്, ഭാഷകളില്‍ വിവരങ്ങള്‍ ആരായാം. സിസ്റ്റത്തില്‍ ഇന്ന്  12 കോളുകള്‍ ലഭിച്ചു.(ഹിന്ദി – ഏഴ്, ബംഗാളി – നാല്, തമിഴ് – ഒന്ന്). ക്വാറന്റൈനില്‍ ഉളളവരില്‍ നിന്നും രണ്ട് നോണ്‍ മെഡിക്കല്‍, 46 മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള കോളുകള്‍ ലഭിച്ചു. 784 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നല്‍കിയശേഷം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കുട്ടികള്‍ക്കുളള പതിവ് രോഗപ്രതിരോധ കുത്തിവയ്പുകള്‍ പുനരാരംഭിക്കുന്നതിന് തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പട്ടിക തയാറാക്കി അപ്പോയിന്റ്‌മെന്റ് നല്‍കിയാണ് കുട്ടികളുടെ പതിവ് രോഗപ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുക. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...