കൊറോണ പൊട്ടിപ്പുറപ്പെട്ടത് ഡിസംബറില്‍ അല്ല ; യാഥാര്‍ത്ഥ്യം വെളിവാക്കി ഉപഗ്രഹചിത്രങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ബോസ്റ്റണ്‍ : ചൈനയില്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തില്‍ ദുരൂഹത. കൊറോണ പൊട്ടിപ്പുറപ്പെട്ടത് ഡിസംബറില്‍ അല്ല. യാഥാര്‍ത്ഥ്യം വെളിവാക്കി ഉപഗ്രഹചിത്രങ്ങള്‍ പുറത്ത് . 2019 ഓഗസ്റ്റില്‍ ചൈനയിലെ വുഹാനിലുള്ള ആശുപത്രികള്‍ക്കുമുന്നില്‍ വലിയ തോതില്‍ ഗതാഗതമുണ്ടായിരുന്നുവെന്ന് ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് വ്യക്തം. ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകരാണ് ഇത് സംബന്ധിച്ച്‌ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2019 ഡിസംബറിലാണ് വുഹാനില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗികമായി ചൈന പുറത്തുവിട്ട വിവരം. എന്നാല്‍ അതിനു മാസങ്ങള്‍ക്കുമുമ്പേ കോവിഡ്-19നു സമാനമായ ലക്ഷണങ്ങള്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുവെന്നും ഡോ. ജോണ്‍ ബ്രൗണ്‍ സ്റ്റെയ്‌ന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം റിപ്പോര്‍ട്ട് നല്‍കി. കോവിഡിനു കാരണമാകുന്ന വൈറസ് വുഹാനില്‍ അന്നുതൊട്ടേയുണ്ടായിരുന്നുവെന്ന അനുമാനമാണ് പുതിയ പഠന റിപ്പോര്‍ട്ട് നല്‍കുന്നത്.

വുഹാനിലെ പ്രധാനപ്പെട്ട അഞ്ച് ആശുപത്രികള്‍ക്കു മുന്നിലാണ് ഉയര്‍ന്ന തോതിലുള്ള ഗതാഗതം കണ്ടത്. ഒക്ടോബറില്‍ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. സാമൂഹികപരമായി എന്തോ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നു ഇതില്‍നിന്നു വ്യക്തമാണ്. സാഹചര്യത്തെളിവുകള്‍ അത്യാവശ്യമാണെങ്കിലും കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള രഹസ്യാത്മകതയില്‍ പുതിയ വെളിച്ചം വീശുന്നതാണ് ആ റിപ്പോര്‍ട്ട്’ – ബ്രൗണ്‍ സ്റ്റെയ്ന്‍ പറയുന്നു.

സ്വകാര്യ ഉപഗ്രഹങ്ങളില്‍നിന്നുള്ളവയുള്‍പ്പെടെ 350 ചിത്രങ്ങളില്‍നിന്നാണു ഗവേഷകസംഘം ഈ അനുമാനത്തിലെത്തിയത്. കൃത്യമായി പഠനവിധേയമാക്കിയത് 108 ചിത്രങ്ങളും. തെളിമയാര്‍ന്ന ഈ ചിത്രങ്ങള്‍ ഉച്ചസമയത്തേതാണെന്നും ഇതിനാല്‍ത്തന്നെ കാറുകള്‍ കൃത്യമായി എണ്ണാന്‍ കഴിഞ്ഞെന്നും ബ്രൗണ്‍സ്റ്റെയ്ന്‍ പറയുന്നു.

വുഹാനിലെ ആശുപത്രികളിലുള്ള ഉയര്‍ന്ന വാഹന പാര്‍ക്കിങ്ങും രോഗലക്ഷണങ്ങളും കൊറോണ വൈറസുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെന്നും ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ റിസര്‍ച്ച്‌ പറയുന്നു. ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റില്‍ കണ്ടെത്തുന്നതിനു മുന്‍പ് കോവിഡ് ലക്ഷണങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്ന് സാധൂകരിക്കാന്‍ ഈ തെളിവുകള്‍ക്ക് സാധിക്കുന്നുവെന്നും ഇവര്‍ വിലയിരുത്തുന്നു. വൈറസ് ദക്ഷിണ ചൈനയില്‍ സ്വാഭാവികമായി ഉത്ഭവിച്ചതാണെന്നും വുഹാന്‍ ക്ലസ്റ്ററിന്റെ കാലത്തും വ്യാപകമായിരുന്നുവെന്നും റിസര്‍ച്ചില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...