മു​ന്‍ ര​ഞ്ജി​താ​രം കെ.ജ​യ​മോ​ഹ​ന്‍ തമ്പിയു​ടെ മ​ര​ണം – കൊ​ല​പാ​ത​കം : മ​ക​ന്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മു​ന്‍ ര​ഞ്ജി​താ​രം കെ. ​ജ​യ​മോ​ഹ​ന്‍ തമ്പിയു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ്. സംഭവത്തില്‍‌ ജ​യ​മോ​ഹ​ന്‍ തമ്പി​യു​ടെ മ​ക​ന്‍ അ​ശ്വി​ന്‍ അ​റ​സ്റ്റി​ലാ​യി. ജ​യ​മോ​ഹ​ന്‍ തമ്പിയെ ത​ള്ളി​യി​ട്ട് കൊലപ്പെടുത്തുക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

നെ​റ്റി​യി​ലെ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് തമ്പി​യു​ടെ മ​ര​ണ ​കാ​ര​ണം. സി​റ്റൗ​ട്ടി​നോ​ട് ചേ​ര്‍​ന്ന മു​റി​യി​ലാ​ണ് മൂ​ത്ത​മ​ക​ന്‍ അശ്വി​ന്‍‌ താ​മ​സി​ച്ചു ​വ​ന്നി​രു​ന്ന​ത്. അ​ച്ഛ​ന്‍ ഇ​ങ്ങ​നെ കി​ട​ന്നു​റ​ങ്ങാ​റു​ണ്ടെ​ന്നും അ​തി​നാ​ല്‍ സം​ശ​യം തോന്നിയില്ലെന്നുമായിരു​ന്നു അ​ശ്വി​ന്‍ പോ​ലീ​സി​ന് ആ​ദ്യം ന​ല്‍​കി​യ മൊ​ഴി. തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് മു​ക്കോ​ല​ക്ക​ല്‍ ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ജ​യ​മോ​ഹ​ന്‍ തമ്പി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. തമ്പിയു​ടെ വീ​ടി​നു മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ദു​ര്‍​ഗ​ന്ധ​ത്തെ തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു​ ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു.

1982-84ല്‍ ​കേ​ര​ള​ത്തി​ന്റെ  വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​നാ​യി​രു​ന്നു. എ​സ്ബി​ടി ടീ​മി​നെ ന​യി​ച്ചി​ട്ടു​ണ്ട്. ഇ​ക്ക​ണോ​മി​ക്‌​സി​ല്‍ എം​എ നേ​ടി​യ ശേ​ഷ​മാ​ണ് എ​സ്ബി​ടി ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ത്. ഡ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​രാ​യാ​ണ് ജോ​ലി​യി​ല്‍ നി​ന്നു വിരമിച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...