കോവിഡ് 19 – പത്തനംതിട്ട ജില്ല ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച്‌ 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ ജില്ലാ ഭരണകൂടം പുറത്തിറക്കി. താഴെ വ്യക്തമാക്കുന്നു.

• പത്തനംതിട്ട ജില്ലയില്‍ ഇന്ന് 4 കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്തിരുന്ന 2 പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്തിരുന്ന 2 പേരെയും ആണ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്.

• പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ജില്ലാ മെഡിക്കല്‍ ആഫീസറുടെ ചേംമ്പറില്‍ കൂടി.

• മെഡിക്കല്‍ ആഫീസര്‍മാര്‍, ഫീല്‍ഡ് സ്റ്റാഫ് എന്നിവരടങ്ങിയ 12 സര്‍വ്വൈലന്‍സ് ടീമുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും 31 പ്രൈമറി കോണ്‍ടാക്ടുകള്‍, 136 സെക്കന്ററി കോണ്‍ടാക്ടുകള്‍ എന്നിവരെ കണ്ടെത്തുകയും ചെയ്തു.

• ജില്ലയില്‍ ആകെ 28 പേരാണ് ഐസൊലേഷനില്‍ ഉളളത്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 18 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 7 പേരും, ജനറല്‍ ആശുപത്രി അടൂരില്‍ 2 പേരും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാളെയും നിലവില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

• വീടുകളില്‍ 900 പേര്‍ നിരീക്ഷണത്തില്‍ ആണ്.

• സര്‍ക്കാര്‍ മേഖലയില്‍ 32 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 52 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.

• പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് 12 സാമ്പിളുകള്‍ ഉള്‍പ്പെടെ, ആകെ 57 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആയതില്‍ 9 എണ്ണത്തിന്റെ ഫലം പോസിറ്റീവായും, 24 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 24 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

• ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ആഫീസര്‍മാരുടെ അടിയന്തിര അവലോകന യോഗം ഇന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ പത്തനംതിട്ട കെ.ജി.എം.ഒ.എ. ഹാളില്‍ വച്ച് നടന്നു.

• 11 വാഹനങ്ങള്‍ റവന്യൂ വകുപ്പില്‍ നിന്നും 1 വാഹനം കൃഷി വകുപ്പില്‍ നിന്നും അടിയന്തിര ആവശ്യങ്ങള്‍ക്കായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം അനുവദിച്ചിട്ടുണ്ട്.

• 20 കൗണ്‍സിലര്‍മാരേയും 10 പി.ആര്‍.ഒ.മാരെയും ഉള്‍പ്പെടുത്തി വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന ആളുകളുടെ അവസ്ഥ വിലയിരുത്തി. ലിസ്റ്റ് പ്രകാരമുളള 410 പേരെ ബന്ധപ്പെടുകയും, അതില്‍ 20 പേര്‍ പനി ബാധിതരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതില്‍ 10 പേരെ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്തു. പനി ബാധിതരായ ബാക്കി ഉളളവരെയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതാണ്.

• Spation-temporal flow chart of the confirmed cases തയ്യാറാക്കുകയും അത് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ചാര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുളള ആളുകള്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കേണ്ടതാണ്.
• വീടുകളില്‍ ഐസൊലേഷന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളവരില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ ലിസ്റ്റ് പോലീസിന് കൈമാറുന്നതാണ്. പോലീസിന്റെ സഹായത്തോടെ ഹോം ഐസൊലേഷന്‍ പൂര്‍ണ്ണമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തും.

• വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

• ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 6 മണിക്ക് ജില്ലാ കളക്ടറുടെ ചേംമ്പരില്‍ നടന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...