പത്തനംതിട്ടയില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേറ്റഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേറ്റഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോ​ഗ ബാധിതരുമായി നേരിട്ട് ബന്ധമുള്ള കുഞ്ഞാണിത്. കുഞ്ഞിന്റെ അമ്മയുടെ ഐസൊലേറ്റഡ് വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. റാന്നി സ്വ​​ദേശിയാണ്.

അതിനിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തി രോഗം സ്ഥിരീകരിച്ച മൂന്ന് വയസുളള കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞിരുന്നു.

രണ്ട് പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്നലെ  മാത്രം രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. രാവിലെ ആറ് പേരില്‍ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 259 പേര്‍ ആശുപത്രിയിലാണ്. കൊറോണ വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട് അയച്ച 980 സാമ്പിളുകളില്‍ 815 എണ്ണവും നെഗറ്റീവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...