ഇറ്റലിയില്‍ കൊവിഡ് മരണം 631 , തുര്‍ക്കിയില്‍ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റോം : ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 168 പേര്‍ മരിച്ചു. ഇറ്റലിയില്‍ രോഗബാധ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് വൈറസ് ബാധയില്‍ 631 പേര്‍ മരിക്കുകയും പതിനായിരത്തിലധികം പേരില്‍ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ആഗോള തലത്തില്‍ നാലായിരത്തിലധികം ആളുകളാണ് കൊവിഡ് വൈറസ് ബാധയില്‍ മരണമടഞ്ഞത്. തുര്‍ക്കിയില്‍ ആദ്യ കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ കൂടുതൽ കൊവിഡ്19 ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേന്ദ്ര സർക്കാർ കർശന യാത്ര നിർദ്ദേശങ്ങളേര്‍പ്പെടുത്തി. കൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി. വിദേശയാത്രകൾ നടത്തുന്നവർ രോഗം വരാതിരിക്കാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാൻ, ഇറ്റലി അടക്കമുള്ള കൊവിഡ് 19 പടരുന്ന വിവിധ രാജ്യങ്ങളില്‍ യാത്രകൾ നടത്തിയവർ 14 ദിവസത്തേക്ക് സ്വയം കരുതൽ സംരക്ഷണയിൽ തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഈ മാസം 11 ന് മുൻപ് നൽകിയ ഫ്രാൻസ്, ജർമ്മനി, സ്പെയിന്‍ പൗരന്മാർക്കുള്ള വിസയും ഇന്ത്യ റദ്ദാക്കി. രാജ്യത്ത് ഇതുവരെ 55 പേർക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിൽ 20 മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ സാഹചര്യങ്ങൾ നേരിടാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...