കൊറോണ ബാധിച്ച്‌ വിദേശരാജ്യങ്ങളില്‍ രണ്ട് മലയാളികള്‍ക്കുകൂടി അന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊറോണ ബാധിച്ച്‌ വിദേശരാജ്യങ്ങളില്‍ രണ്ട് മലയാളികള്‍ക്കുകൂടി ദാരുണാന്ത്യം. യു.എസിലും ദുബായിയിലുമുള്ള മലയാളികളാണ് മരിച്ചത്. തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ സ്വദേശി ബി. രാജബാലന്‍ നായര്‍ (71), പാലക്കാട് തൃത്താല പട്ടിത്തറ പായത്തിലെ തലക്കശ്ശേരി കണിച്ചിറക്കല്‍ വീട്ടില്‍ അബ്ദുള്‍ഹമീദ് (47) എന്നിവരാണ് മരിച്ചത്. കൊറോണ വൈറസ് ബാധിച്ച്‌ രാജബാലന്‍ നായര്‍ ന്യൂയോര്‍ക്കില്‍ വെച്ചും അബ്ദുള്‍ഹമീദ് ദുബായിയില്‍ വെച്ചുമാണ് മരിച്ചത്. ന്യൂയോര്‍ക്ക് ബെല്‍വ്യൂ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് രാജബാലന്‍ നായര്‍ മരിച്ചത്. 1992 മുതല്‍ ന്യൂയോര്‍ക്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നടത്തിവരുകയായിരുന്നു ഇദ്ദേഹം.

ഭാര്യ ഇന്ദു ബെല്‍വ്യൂ ആശുപത്രിയില്‍ നഴ്‌സാണ്. മക്കള്‍: ശബരിനാഥ്, ജയദേവ്. രാജബാലന്‍ നായരുടെ ശവസംസ്‌കാരം ന്യൂയോര്‍ക്കില്‍ മേയ് നടക്കും. കൊറോണ ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയില്‍ കഴിയുകയായിരുന്ന അബ്ദുള്‍ഹമീദ് കഴിഞ്ഞദിവസമാണ് മരിച്ചത്. ദുബായില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം നാട്ടില്‍വന്ന് ആറുമാസം മുമ്പാണ് മടങ്ങിയത്. ഭാര്യ: ഷമീറ. മകന്‍: ഇഷാം. ശവസംസ്‌കാരം ദുബായില്‍ നടത്തി. വിദേശരാജ്യങ്ങളില്‍ കൊറോണ ബാധിച്ച്‌ ഇതിനോടകം നിരവധി മലയാളികളാണ് മരിച്ചത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...