കൊച്ചി: സംസ്ഥാനത്ത് 24 പേര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. അതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ നിയോഗിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് ഇദ്ദേഹം.
ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ആരോഗ്യ പ്രവര്‍ത്തകനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സംഘത്തിലുള്ളവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 30 ന് ആലുവ ജില്ല ആശുപത്രിയിലെത്തി പരിശോധനക്ക് സ്രവം എടുത്തു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഒപ്പമുണ്ടായിരുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍ കൊവിഡ് രോഗം മൂലം മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കള്‍ ആയ 32 വയസ്സുള്ള യുവതിയും 17 വയസ്സുള്ള യുവാവുമാണ്.