ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വീണ്ടും കൂടുകയാണ്. ഇതുവരെ 60000 ഓളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1981 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു. കേന്ദ്രമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 59662 രോഗികളാണ് ഉള്ളത്. എന്നാണ് സംസ്ഥാനങ്ങളിലെ കണക്കുപരിശോധിക്കുമ്പോള്‍ ഇത് 60266 ആണ്.
29.91ശതമാനമാണ് രോഗത്തില്‍ നിന്നും സുഖം പ്രാപിക്കുന്നവരുടെ നിരക്ക്. ഇന്നലെവരെ 17847 പേര്‍ പൂര്‍ണമായും രോഗമുക്തി നേടിയിട്ടുണ്ട്. എല്ലാവിധ നിയന്ത്രണങ്ങളും തുടരുമ്പോഴും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനംമൂലം മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്. ജൂലൈയില്‍ കൊറോണ വീണ്ടും തീവ്രമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.