ഉത്തരവ് ലംഘിച്ച്‌ വിവാഹത്തിന് ആള്‍ക്കൂട്ടം ; തടഞ്ഞ കൊല്ലം നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ കയ്യേറ്റം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ കൊല്ലത്ത് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിച്ച്‌ വിവാഹത്തിനെത്തിയ ആള്‍ക്കൂട്ടത്തെ തടഞ്ഞ കൊല്ലം നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റശ്രമം. കൈയേറ്റം നടത്തിയ അഭിഭാഷകനെതിരെ കോര്‍പറേഷന്‍ സെക്രട്ടറി പോലീസില്‍ പരാതിയും നല്‍കി. വിവാഹം നടത്തിയ ടൗണ്‍ ഹാള്‍ അനിശ്ചിത കാലത്തേക്ക് പൂട്ടി.

വര്‍ക്കലയില്‍ എത്തിയ ഇറ്റാലിയന്‍ സ്വദേശി കൊല്ലത്തടക്കം സന്ദര്‍ശനം നടത്തിയിരുന്നു. അതിനാല്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതുമറികടന്ന് 1500 പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.

അതിന്റെ അടിസ്ഥാനത്തിലാണ് വിവാഹവേദിയിലേക്ക് നഗരസഭാ സെക്രട്ടറി അടക്കമുള്ളവര്‍ എത്തി വിവാഹചടങ്ങുകളില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ നഗരസഭാ സെക്രട്ടറിയോട് വളരെ വൈകാരികമായിട്ടാണ് വീട്ടുകാര്‍ പ്രതികരിച്ചത്. ഇവര്‍ സെക്രട്ടറിയെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇതുസംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ക്കും വിവരം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...