കോഴിക്കോട് : കോഴിക്കോട് വീണ്ടും കൊറോണ ബാധ. 5 പേര്‍ നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പുതുതായി വന്ന ഒരാള്‍ ഉള്‍പ്പെടെ ജില്ലയില്‍ അഞ്ച് പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇതില്‍ ഒരാള്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ് . ഇയാളുടെ സ്രവ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. 28 ദിവസം നീണ്ട നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 189 പേരെ കൂടി ഹൗസ് ക്വാറന്‍ന്റെനില്‍ നിന്നും ഒഴിവാക്കി . ഇതോടെ ആകെ 405 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കോഴിക്കോട് വീണ്ടും കൊറോണ ബാധ ; 5 പേര്‍ നിരീക്ഷണത്തില്‍
RECENT NEWS
Advertisment