അയോധ്യയില്‍ ഹനുമാന്‍ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആം ആദ്മി എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അയോധ്യയില്‍ ഹനുമാന്റെ  പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ. രാമക്ഷേത്രത്തിന് സമീപം ഹനുമാന്റെ  പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആവശ്യപ്പെടുമെന്ന് എഎപി വക്താവും എംഎല്‍എയുമായ സൗരഭ് ഭരത്വാജ് പറഞ്ഞു.

ഹനുമാന്റെ  സാഹസിക യാത്ര വര്‍ണിക്കുന്ന സുന്ദരകാണ്ഡത്തിന്റെ  പാരായണം എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച തന്റെ  മണ്ഡലത്തില്‍ നടത്തുമെന്ന് സൗരഭ് ഭരത്വാജ് വ്യക്തമാക്കി. ഹനുമാന്റെ  മനോഹരമായ വലിയ പ്രതിമ അയോധ്യയില്‍ സ്ഥാപിക്കണം. ഇതിനു വേണ്ടി ട്രസ്റ്റിനോട് സമയം ആവശ്യപ്പെടുമെന്നും ഔദ്യോഗിക അപേക്ഷ നല്‍കുമെന്നും ഭരത്വാജ് പറഞ്ഞു. രാമന് ഏറ്റവും പ്രിയപ്പെട്ടവനാണ് ഹനുമാന്‍. എവിടെയെല്ലാം രാമനുണ്ടോ അവിടെയൊക്കെ ഹനുമാനുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

അരവിന്ദ് കെജ്‍രിവാള്‍ തെര‍ഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാന്‍ ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തിയിരുന്നു. ഹനുമാന്‍ ഭക്തനായ അദ്ദേഹത്തെ ഭീകരവാദിയെന്ന് ബിജെപി നേതാക്കള്‍ വിളിച്ചപ്പോള്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതിന്‍റെയും പൂജ നടത്തിയതിന്‍റെയും വീഡിയോ പുറത്തുവിട്ടാണ് കെജ്‍രിവാള്‍ തിരിച്ചടിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...