കൊറോണ : കുറഞ്ഞ മരണ നിരക്കിലും കേരളം തന്നെ ഒന്നാമത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് 19 രോഗികളുടെ കുറഞ്ഞ മരണ നിരക്കിലും കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദേശീയ ശരാശരിയുടെ ആറിരട്ടിയോളം കുറവാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. രാജ്യത്ത് മരണ നിരക്ക് 2.89 ഉള്ളപ്പോൾ വെറും 0.5 ശതമാനമാണ് കേരളത്തിലെ മരണ നിരക്ക്. മഹാരാഷ്ട്രയിലാണ് മരണ നിരക്ക് കൂടുതൽ. 6.5 ശതമാനമാണ് മരണ നിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരമാണ് കോവിഡ് രോഗികളുടെ മരണ നിരക്കിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നത്. കേരളത്തിൽ 345 പേർക്ക് രോഗം ബാധിച്ചപ്പോൾ 2 പേർ മാത്രമാണ് മരണപ്പെട്ടത്. അതായത് മരണ നിരക്ക് 0. 5 ശതമാനം.

മറ്റ് സംസ്ഥാനങ്ങൾ ദേശീയ ശരാശരി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ പല മടങ്ങു കുറവ്. രാജ്യത്ത് ഇന്ന് രാവിലെ വരെ മരണപ്പെട്ടത് 166 പേരാണ്. 2.89 ആണ് മരണ നിരക്കിന്റെ ദേശീയ ശരാശരി. ദേശീയ ശരാശരിയുമായി തട്ടിച്ച് നോക്കുമ്പോൾ 6 ഇരട്ടിയോളം കുറവാണ് കേരളത്തിന്റെ മരണ നിരക്ക്. മഹാരാഷ്ട്രയിലാണ് മരണ നിരക്ക് ഏറ്റവും കൂടുതൽ. 6.5 ശതമാനമാണ് ഇവിടെ മരണ നിരക്ക്. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, യു പി,ദില്ലി സംസ്ഥാനങ്ങളിൽ യഥാക്രമം 1, 1.1, 1.6, 1.1, 1.3 എന്നിങ്ങനെയാണ് മരണ നിരക്ക്. ഹരിയാനയിൽ 2 ശതമാനമാണ് മരണ നിരക്ക്. കേരളത്തെ കൂടാതെ രാജസ്ഥാനാണ് ഒരു ശതമാനത്തിൽ കുറവ് മരണ നിരക്കുള്ള മറ്റൊരു കോവിഡ് ബാധിത സംസ്ഥാനം. 0.7 ശതമാനമാണ് ഇവിടുത്തെ മരണ നിരക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...