രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും കൊറോണ പോസിറ്റീവ് ; പത്തനംതിട്ടയില്‍ പ്രത്യേക പഠന സംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കോവിഡ് ബാധിതരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാതെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സംഘം പഠനം തുടങ്ങി. നാല് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പഠനം നടത്തുന്നത്. പത്തനംതിട്ട ജില്ലക്ക് പുറത്തുള്ള ഇത്തരം കേസുകള്‍കളും പഠനത്തില്‍ ഉള്‍പ്പെടുത്തും.
ഡോക്ടര്‍മാരായ രശ്മി എം എസ്, നവീന്‍, ഗീതു മാത്യു, പാര്‍വതി തുടങ്ങിയ സംഘത്തിനൊപ്പം പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് മെഡിക്കല്‍ പി.ജി.വിദ്യാര്‍ഥികളും ഉണ്ട്.

കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്കാണ് പത്തനംതിട്ട ജില്ലയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ രോഗ ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഇതിനെ കുറിച്ച്‌ പഠിക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രത്യേക പഠന സംഘത്തെ നിയോഗിച്ചത്. രോഗലക്ഷണങ്ങളോടെയും അല്ലാതെയും രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി, രോഗവ്യാപനം, ലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് വേണ്ടിയുള്ള കാലയളവിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാക്കും.

നിലവിലുള്ള പൊതുജനാരോഗ്യ ജാഗ്രതാ സമിതിയെയാണ് പഠനത്തിനായി നിയോഗിച്ചിട്ടുള്ളത്. സംസ്ഥാനത്ത് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത നിരവധി പേര്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ആരോഗ്യവകുപ്പ് പഠനം നടത്താന്‍ തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...