കണ്ണട ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇളവുനല്‍കുന്ന കാര്യം പരിഗണിക്കും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കണ്ണട ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം പ്രവര്‍ത്തിക്കാന്‍ ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിയുന്നത്ര പരീക്ഷകളും, മൂല്യനിര്‍ണയവും ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേനല്‍ മഴ ലഭിക്കുന്നതിനാല്‍ കൃഷി തുടങ്ങാനുള്ള സമയമാണ്. അതിന് വളവും കാര്‍ഷിക ഉപകരണങ്ങളും അവശ്യഘടകമാണ്. ഇതു രണ്ടും ലഭ്യമാക്കാന്‍ സൗകര്യം ഒരുക്കും. കൊയ്ത്ത് തടസ്സമില്ലാതെ നടക്കാന്‍ കളക്ടര്‍മാര്‍ ഇടപെടും. റിസര്‍ച്ച്‌ സ്‌കോളര്‍മാര്‍ക്കുള്ള ഫെലോഷിപ്പ് കുടിശിക വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ ഇടപെടും. സന്നദ്ധം വളണ്ടിയര്‍മാര്‍ രജിസ്ട്രേഷന്‍ ഊര്‍ജിതമായിട്ടുണ്ടെങ്കിലും 119 തദ്ദേശസ്ഥാപനങ്ങളില്‍ 50ല്‍ താഴെ മാത്രം വളണ്ടിയര്‍മാരാണുള്ളത്. ഈ വിഷയത്തില്‍ പ്രത്യേക ഇടപെടലിന് തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

സംസ്ഥാനത്ത് പോലീസിന്റെ സേവനം നന്നായി നടക്കുന്നു എന്നാണ് ലോക്ക്ഡൗണ്‍ കാലത്തെ പൊതു വിലയിരുത്തല്‍. എന്നാല്‍ വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട അനുഭവമുണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ ഇടപെടലാണ് വേണ്ടത്. ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലായതുകൊണ്ട് പല സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുന്നുണ്ട്. കൃഷിഭവനുകള്‍ ഉള്‍പ്പെടെയുള്ളവ ആവശ്യാനുസരണം പ്രവര്‍ത്തനം ക്രമീകരിക്കണം.

കോവിഡ് രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് രോഗം കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല എന്നുറപ്പുവരുത്തണം. കാടിനോട് അടുത്ത പ്രദേശങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളില്‍ കുരങ്ങന്‍മാരില്‍നിന്ന് വിട്ടുനില്‍ക്കണം. ഈ ഘട്ടത്തില്‍ കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പാലിക്കാനും വനംവകുപ്പ് നിര്‍ദേശം നല്‍കി.

മത്സ്യം പിടിച്ചെടുക്കുമ്പോള്‍ പരിശോധിച്ച്‌ കേടായ മത്സ്യമാണ് എന്ന് ഉറപ്പാക്കിയശേഷമേ നശിപ്പിക്കാവൂ. അതിഥി തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നുവെന്നും മറ്റും ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് ചില വക്രബുദ്ധികളുടെയും അവരുടെ കുരുട്ട് രാഷ്ട്രീയത്തിന്റെയും ഉല്‍പന്നമാണ്. കഷ്ടത അനുഭവിക്കുമ്പോള്‍ കൈത്താങ്ങ് നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മെച്ചപ്പെട്ട ഭക്ഷണം അവര്‍ക്ക് ലഭ്യമാക്കാനുള്ള ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകും. അതിഥി തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് തിരിച്ചുപോകാന്‍ യാത്രാ സൗകര്യം വേണമെന്ന് വീണ്ടും വീണ്ടും അവര്‍ ആവശ്യപ്പെടുന്നുണ്ട്. അതിനായി ലോക്ക്ഡൗണിനു ശേഷം പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടുചെയ്യുന്ന കാര്യം പ്രധാനമന്ത്രിയോടു തന്നെ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...