കൊറോണ വൈറസിന്റെ പുതിയ വകഭേദം 29 രാജ്യങ്ങളില്‍ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജെനീവ : ലോകത്ത്​ കൊറോണ വൈറസിന്റെ  പുതിയ വകഭേദം 29 രാജ്യങ്ങളില്‍ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

പെറുവിലാണ്​ ആദ്യം ലാംഡ വകഭേദം കണ്ടത്തിയത്. 2021 ഏപ്രില്‍ മുതല്‍ പെറുവില്‍ റിപ്പോര്‍ട്ട്​ ചെയ്​ത 81 ശതമാനം കേസുകളും ഈ വകഭേദത്തിന്റെതാണെന്ന്​ അധികൃതര്‍ വ്യക്തമാക്കുന്നു. രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്റിബോഡി​കളോടുള്ള വൈറസിന്റെ  പ്രതിരോധ​ത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡ വകഭേദത്തിനുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പില്‍ പറയുന്നു.

ആഗോളതലത്തില്‍ കഴിഞ്ഞയാഴ്ച പുതിയ കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B. 1.1.7 വകഭേദം 149 രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B. 1.351 വകഭേദം 102 രാജ്യങ്ങളിലും ബ്രസീലിലെ P. 1 വകഭേദം 59 രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...