പത്തനംതിട്ട: വാടകവീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി മുങ്ങി. തോട്ടപ്പുഴശേരിയിലെ വാടകവീട്ടില്‍ നിന്നാണ് ആരോഗ്യവകുപ്പിനെ അറിയിക്കാതെ മുങ്ങിയത്. മധുരയിലെത്തിയെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നേരത്തെയും ഒരാള്‍ ചാടിപ്പോയിരുന്നു, ഇയാളെ പിന്നീട് വെച്ചൂരുള്ള ബന്ധു വീട്ടില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും നിരീക്ഷണത്തിലിരുന്ന ആളുകള്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയിരുന്നു. ഇവരെ നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പോലീസ് പിടികൂടി വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കൊറോണ – പത്തനംതിട്ട : വാടകവീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി മുങ്ങി
RECENT NEWS
Advertisment