ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയര്‍ന്നതായി ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉത്തരാഖണ്ഡില്‍ ആദ്യ കേസും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അടുത്തിടെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍നിന്നുള്ള 76കാരന്‍ ചൊവ്വാഴ്ചയും കൊറോണ വൈറസ് സ്ഥിരീകരിച്ച ഡല്‍ഹിയിലെ 68 കാരി വെള്ളിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.