ദേവനന്ദയുടെ മരണത്തില്‍ ദൂരുഹത ഉണ്ടെന്ന് ആവർത്തിച്ച് അച്ഛനും അമ്മയും ; ഫോറൻസിക് റിപ്പോർട്ട് തള്ളി ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഏഴ് വയസുകാരി ദേവനന്ദ പുഴയില്‍ മുങ്ങിമരിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് തള്ളി ബന്ധുക്കള്‍. ദേവനന്ദയെ കാണാതായതിന് പിന്നില്‍ ദൂരുഹത ഉണ്ടെന്ന് അച്ഛനും അമ്മയും ആവർത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

ദേവനന്ദയുടെ അച്ഛനും അമ്മയ്ക്കും കുട്ടിയെ കാണാതായത് മുതല്‍ മരണംവരെയുള്ള കാര്യങ്ങളില്‍ സംശയമുണ്ട്. കുട്ടി വീട് വിട്ട് പോകാറില്ലെന്നും അച്ഛനും അമ്മയും പറയുന്നു. പുഴയില്‍ വീഴാനുള്ള സാധ്യതകളും ഇവര്‍ തള്ളികളയുന്നു. സ്വാഭാവിക മുങ്ങിമരണമെന്ന ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ ദേവനന്ദയുടെ ബന്ധുക്കള്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കാണും.

മരണത്തിന് പിന്നില്‍ ബന്ധുക്കള്‍ക്ക് ഒപ്പം നാട്ടുകാരും ദുരൂഹത ഉന്നിയിക്കുന്ന സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. സംശയമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു. നാട്ടുകാർ നല്‍കിയ മൊഴികള്‍ ആധാരമാക്കിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സംശയമുള്ള ചില മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചാത്തന്നൂർ ഏ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...