കാസര്‍കോട്: കാസര്‍കോട് ഇന്നലെ രോഗം സ്ഥിരീകരിച്ച 34 പേരില്‍ 11 പേര്‍ക്ക് രോഗം പകര്‍ന്നത് ആദ്യ രോഗിയില്‍നിന്നും. 16ഉം 11ഉം വയസുള്ള കുട്ടികള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പതുപേര്‍ സ്ത്രീകളാണ്. ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 34 പേരും കാസര്‍കോട്ടുകാരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 25 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. കേരളത്തില്‍ ഇതുവരെ 164 പേര്‍ക്കാണ് കോവിഡ് ബാധയില്‍ ചികിത്സയിലുള്ളത്.
കാസര്‍ഗോഡ് ആദ്യ രോഗിയില്‍ നിന്ന് രോഗം പടര്‍ന്നത് 11 പേര്‍ക്ക്
RECENT NEWS
Advertisment