കൊറോണ പ്രതിരോധ നടപടികളുടെ രീതി മാറ്റാനൊരുങ്ങി സംസ്ഥാന പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികളുടെ രീതി മാറ്റാനൊരുങ്ങി സംസ്ഥാന പോലീസ്. രണ്ടാഴ്ചയ്ക്കകം കൊറോണ പിടിച്ചുകെട്ടണമെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് വകുപ്പ് തയ്യാറാകുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രോഗവ്യാപനം ദിനംപ്രതി വര്‍ദ്ധിക്കുന്നതും നിയന്ത്രണമേഖലകളിലെ ജനങ്ങളുടെ എതിര്‍പ്പുമാണ് രീതി മാറ്റാന്‍ പോലീസിനെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം.

പൂന്തുറ, പുല്ലുവിള,അഞ്ചുതെങ്ങ് തുടങ്ങി തലസ്ഥാന ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചിടങ്ങളിലെല്ലാം പൊതുജനങ്ങളുടെ പ്രതിഷേധം വ്യാപകമാണ്. കൊവിഡ് പ്രോട്ടോക്കോളെല്ലാം ലംഘിച്ച്‌ ജനങ്ങള്‍ കൂട്ടം കൂടി പോലീസിനെ എതിര്‍ക്കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടിയെന്നാണ് നാട്ടുകാരുടെ പരാതി. ഒന്നരമാസമായി തുടരുന്ന നിയന്ത്രണങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ് ഇനിയുള്ള നടപടികള്‍ക്ക് അവരുടെ സഹകരണം തേടുന്നത്.

മാറ്റത്തിന്റെ സൂചന നല്‍കി തിരുവനന്തപുരത്ത് ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച്‌ പോലീസ് ഇന്നലെ ബോധവത്ക്കരണം നടത്തിയിരുന്നു. തിരുവനന്തപുരം റൂറലില്‍ 47 ഇടങ്ങളില്‍ ജനങ്ങളെ പങ്കെടുപ്പിച്ച്‌ കൊവിഡ് പ്രതിജ്ഞ നടത്തി. രോഗവ്യാപനം തീവ്രമായി തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവില്ലെന്നാണ് പോലീസ് നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...