വിവിധ സ്ഥലങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരെക്കുറിച്ച് വിവരം നല്‍കുക ; ദിശയുടെ ടോള്‍ ഫ്രീ നമ്പര്‍1056

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവിധ സ്ഥലങ്ങളില്‍ നിന്ന് ഫെബ്രുവരി 25 ന് ശേഷം നാട്ടിലെത്തിയ 430 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബി, ഓസ്ട്രേലിയ, ബഹ്‌റിന്‍, കാനഡ, ദോഹ, ദുബായ്, ജോര്‍ജിയ, ജര്‍മനി, ഇറ്റലി, ജിദ്ദ, ഖസാക്കിസ്ഥാന്‍, കുവൈറ്റ്, ലണ്ടന്‍, മലേഷ്യ, മസ്‌ക്കറ്റ്, ന്യൂസിലാന്റ്, നൈജീരിയ, നേപ്പാള്‍, ഒമാന്‍, ഖത്തര്‍, റിയാദ്, റഷ്യ, സലാല, ഷാര്‍ജ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, യു.എസ്.എ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിയവരാണു ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.

കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 28 ദിവസവും മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസത്തെ വീടുകളിലെ നിരീക്ഷണവും ആണ് ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു വലിയ വിപത്തിനെ നേരിടുന്നതിന്റെ ഭാഗമായാണ് ഈ നിരീക്ഷണം. രോഗബാധ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുംവരെ ഇവര്‍ ഇത്തരത്തില്‍ വീടുമായോ സമൂഹമായോ ബന്ധപ്പെടാതെ ഒറ്റയ്ക്ക് കഴിയണം.  എന്നാല്‍ ചിലര്‍ ഇതിനു കൂട്ടാക്കാറില്ല. ഇങ്ങനെയുള്ളവരെ  ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെയോ ആരോഗ്യവകുപ്പ് അധികൃതരെയോ അറിയിക്കണം. ദിശയുടെ ടോള്‍ ഫ്രീ നമ്പര്‍1056 ലും അറിയിക്കാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...