കൊച്ചി: പത്തനംതിട്ട കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിനിയുടെ പിതാവ് കൊച്ചിയില്‍ മരിച്ചതായി സൂചന. ചൈനയില്‍ നിന്നുവന്ന വിദ്യാര്‍ഥിനിയും പിതാവും തമ്മില്‍ നേരില്‍ കാണുകയോ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്ന കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല. പത്തനംതിട്ട ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള 28 പേരില്‍ 3 പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. കുവൈറ്റില്‍ നിന്നുവന്ന മൂന്നും സൗദിയില്‍ നിന്നുവന്ന രണ്ടുപേരും ആശുപത്രിയിലാണ്.
എന്നാല്‍ ഇക്കാര്യം പത്തനംതിട്ട ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.