Sunday, July 6, 2025 10:38 am

റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും പനി പരിശോധനയുമായി ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍, പത്തനംതിട്ട, തിരുവല്ല, മല്ലപ്പളളി ബസ് സ്റ്റാന്‍ഡുകളില്‍ യാത്രക്കാരുടെ പനി ചികിത്സാ പരിശോധന (തെര്‍മല്‍ സ്‌ക്രീനിംഗ്) ആരംഭിച്ചു. മാര്‍ച്ച് 31 വരെയാണ് ഈ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാര്‍ രണ്ടു ജെ.പി.എച്ച്.എന്‍ എന്നിവരുടെ സഹായത്തോടെയാണ് തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുന്നത്.

നിശ്ചിത ഇടവേളകളില്‍ ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ അംഗങ്ങളുടെ സഹായത്തോടെ തെര്‍മല്‍ സ്‌ക്രീനിംഗ്  വഴി പനി കണ്ടുപിടിക്കാന്‍ സാധിക്കും. റെയിവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും മൈക്കിലൂടെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തെത്താന്‍ നിര്‍ദേശിക്കുന്നത്. പനിയുള്ളവരെ കണ്ടെത്തിയാല്‍ പേര്, സഞ്ചരിച്ച സ്ഥലത്തിന്റെ വിശദവിവരം എന്നിവ യാത്രക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആവശ്യമെങ്കില്‍ ഇവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാരെ സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കും. നിലവില്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ രണ്ടു ജെ.എച്ച്.ഐമാരുടെയും രണ്ടു വോളണ്ടിയര്‍മാരുടെയും സേവനം ലഭ്യമാണ്. തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ രണ്ടു ജെ.എച്ച്.ഐമാരുടെ സഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു.
മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ഒരു ജെ.എച്ച്.ഐയുടെയും ഒരു വോളണ്ടിയറുടേയും സഹായത്തോടെ തെര്‍മല്‍ സ്‌ക്രീനിംഗ് നടക്കുന്നുണ്ട്. അടൂര്‍, റാന്നി എന്നീ ബസ് സ്റ്റാന്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ തെര്‍മല്‍ സ്‌ക്രീനിംങ് സംവിധാനം ഏര്‍പ്പെടുത്തും. വരുംദിവസങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ തെര്‍മല്‍ സ്‌ക്രീനിംഗ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഇടങ്ങളില്‍ സജീവമാക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

0
കൽപറ്റ : കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു....

മുഹറം അവധിയിൽ മാറ്റമില്ല ; തിങ്കളാഴ്ച അവധിയില്ല

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റം വരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഞായറാഴ്ചയാണ് മുഹറം....

വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ

0
പാലക്കാട് : വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ....

സ്കൂൾ , കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും കുട്ടികളെ വളർത്താനും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന...

0
മോസ്കോ : ജനനനിരക്ക് കുറയുന്നതിനെ തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും...