തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനാഫലമാണ് പുറത്തു വന്നത്. ഒരു തവണ കൂടി സാമ്പിള്‍ എന്‍ ഐ വി യില്‍ അയച്ച് പരിശോധന നടത്തും. അതിലും നെഗറ്റീവ് ഫലം വന്നാല്‍ മാത്രമേ കൊറോണ ഇല്ലെന്ന് സ്ഥിരീകരിക്കാനാവൂ.
രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു. ഫലം നെഗറ്റീവ് ആയാലും നെഗറ്റീവ് ഫലം ലഭിച്ചാലും പെണ്‍കുട്ടി 28 ദിവസം നിരീക്ഷണത്തില്‍ തുടരേണ്ടി വരും. ആദ്യമായാണ് നെഗറ്റീവ് ഫലം ലഭിക്കുന്നത്.
പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം തൃശ്ശൂരില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 3 പേരെ കൂടി ഡിസ് ചാര്‍ജ് ചെയ്തു. ഇനി 7 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 253 ആയി തുടരുന്നു. 80 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്കയച്ചത് , അതില്‍ 70 സാംപിളുകളുടേയും ഫലം നെഗറ്റീവായിരുന്നു. സംസ്ഥാനത്താകെ 3144 പേരാണ് നിരീക്ഷണത്തിലുള്ളത്.