ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ പുറത്തുവിടാത്ത ഇലക്ഷൻ കമ്മീഷന്റെ നടപടിയില്‍ ദുരൂഹതയെന്ന് ആം ആദ്മി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ  വോട്ടിംഗ് ശതമാനം പുറത്തുവിടാത്ത ഇലക്ഷൻ കമ്മീഷൻ നടപടിയിൽ ദുരൂഹതയുണ്ടെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞു ഇരുപത്തിനാലു മണിക്കൂറുകൾ പിന്നിട്ടിട്ടും കൃത്യമായ കണക്കുകൾ പുറത്തുവിടുന്നില്ല. വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് കമ്മീഷൻ പറയുന്നത് . ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു ഒരു മണിക്കൂറിനകം തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിട്ട കമ്മീഷന് ഡൽഹി പോലുള്ള ഒരു ചെറിയ സംസ്ഥാനത്തെ വിവരങ്ങൾ പൂർണമായി ശേഖരിക്കാൻ കഴിയുന്നില്ലെന്നാണ് പറയുന്നത്.

തികച്ചും ഞെട്ടിക്കുന്ന നടപടിയാണിതെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കമ്മീഷൻ നടപടിയിൽ ദുരൂഹതയുണ്ടെന്നു ആം ആദ്മി  എം പി സഞ്ജയ് സിങ്ങും ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് ഡൽഹി നിയമസഭയിലെ എഴുപതു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായത്. അറുപതു ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായി വിലയിരുത്തുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി ഭരണത്തുടർച്ച നേടുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ഈ മാസം പതിനൊന്നിനാണ് വോട്ടെണ്ണൽ .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...