തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍  കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനാഫലമാണ് പുറത്തു വന്നത്. ഒരു തവണ കൂടി സാമ്പിള്‍ എന്‍ ഐ വി യില്‍ അയച്ച്‌ പരിശോധന നടത്തും. അതിലും നെഗറ്റീവ് ഫലം വന്നാല്‍ മാത്രമേ കൊറോണ ഇല്ലെന്ന് സ്ഥിരീകരിക്കാനാവൂ.

രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു. ഫലം നെഗറ്റീവ് ആയാലും നെഗറ്റീവ് ഫലം ലഭിച്ചാലും പെണ്‍കുട്ടി 28 ദിവസം നിരീക്ഷണത്തില്‍ തുടരേണ്ടി വരും. ആദ്യമായാണ് നെഗറ്റീവ് ഫലം ലഭിക്കുന്നത്.

പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം തൃശ്ശൂരില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 3 പേരെ കൂടി ഡിസ് ചാര്‍ജ് ചെയ്തു. ഇനി 7 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 253 ആയി തുടരുന്നു. 80 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്കയച്ചത് , അതില്‍ 70 സാംപിളുകളുടേയും ഫലം നെഗറ്റീവായിരുന്നു. സംസ്ഥാനത്താകെ 3144 പേരാണ് നിരീക്ഷണത്തിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...